ക്യാമറയുടെ ഭൂതകാലത്തില്‍ നിന്ന് കൊഡാക്ക് ഇനി ടെലിവിഷന്‍ വിപണിയിലേക്ക്
ഷിയോമി, വൂവ് എന്നീ കമ്പനികള്‍ ബഡ്ജറ്റ് ടെലിവിഷനുകളുമായി വിപണി പിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനിടയിലേക്കിതാ മറ്റൊരു ബ്രാന്റ് കൂടി വരുന്നു. ഫിലിം ക്യാമറക്കാലത്തെ ഫയര്‍ ബ്രാന്റായിരുന്ന കൊഡാക്കാണ് ഇപ്പോള്‍ ടെലിവിഷന്‍ വിപണിയിലേക്ക് വരുന്നത്. കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള ഉത്പന്നമാണ് കൊഡാക്ക് ലക്ഷ്യമിടുന്നതെന്ന് കമ്പനി മേധാവികള്‍ പറയുന്നു. 34,999 രൂപയുടെ 50 ഇഞ്ച്​ 4K അൾട്രാ ഹൈ ഡെഫനിഷൻ സ്​മാർട്ട്​ എൽ.ഇ.ഡി ടി.വിയാണ് കൊഡാക്ക് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഓണലൈനില്‍ ഫ്ലിപ്കാര്‍ട്ട് വഴിയേ... Read more
ടി വി കമ്പനികള്‍ കെട്ടുകെട്ടേണ്ടി വരുമോ? വരുന്നൂ, ടി വി വിപണിയില്‍ ഒരു ഷവോമി യുഗം
സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് ഷവോമി എന്ന ബ്രാന്റ് കടന്നുവരുമ്പോള്‍ ആരും കരുതിയിരുന്നില്ല അതൊരു വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്ന്. ഒരു ചൈനീസ് ഫോണ്‍ കമ്പനിക്ക് ഈ മാര്‍ക്കറ്റില്‍ എന്ത് ചെയ്യാനാവുമെന്ന് കരുതിയവരായിരുന്നു അധികവും. എന്നാല്‍ അങ്ങനെ ചിന്തിച്ചവരെപ്പോലും തങ്ങളുടെ ഫോണിന്റെ ഉപയോക്താക്കളാക്കി മാറ്റാന്‍ ഷവോമിക്ക് സാധിച്ചു എന്നതിലാണ് അവരുടെ വിജയം. വിപണിയില്‍ അതുവരെ അടയാളപ്പെടുത്തിയിട്ടില്ലാത്ത ഒരു കമ്പനി സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ മൂന്നിലൊരു ഭാഗം പിടിച്ചെടുത്തത് അത്ഭുതത്തോടെയാണ് വന്‍ കമ്പനികള്‍ നോക്കി നിന്നത്.... Read more