ലാപ്ടോപ്പ് ഇറക്കുവാന്‍ ജിയോ
ഇലക്ട്രോണിക് ഉത്പന്ന രംഗത്തും സാന്നിധ്യം ഉറപ്പിക്കാന്‍ റിലയന്‍സ് ജിയോ. വിലകുറഞ്ഞ ലാപ്ടോപ്പുകള്‍ അവതരിപ്പിക്കാനാണ് ജിയോ പദ്ധതി. ഇതിനായി ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍ക്കവുമായി ജിയോ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജിയോ ഫോണ്‍ മാതൃകയില്‍ ഇവ ഉപയോക്താക്കള്‍ക്കിടയില്‍ ഇറക്കാനാണ് ജിയോ പദ്ധതി. 4ജി ലാപ്‌ടോപ്പുകളാണ് കമ്പനി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതായത് ഈ ലാപ്പുകളില്‍ 4 ജി സിമ്മിലൂടെ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. ആപ്പിള്‍... Read more
ജി-മെയില്‍ വന്‍ മാറ്റങ്ങളുമായി എത്തുന്നു
ജി-മെയില്‍ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഗൂഗിള്‍ ഒരുങ്ങുന്നു. മൊബൈല്‍ പതിപ്പില്‍ അല്ല വെബ് പതിപ്പിലാണ് മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നത്.ടെക് വെബ്‌സൈറ്റ് ആയ ദി വെര്‍ജാണ് പുതിയ മാറ്റങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്മാര്‍ട്ട് റിപ്ലൈ ആണ് ഗൂഗിള്‍ പ്രധാനമായും കൊണ്ടുവരുന്ന മാറ്റം. ഇമെയിലുകള്‍ക്കുള്ള മറുപടി നിര്‍ദേശങ്ങള്‍ റിപ്ലൈ ബോക്‌സിന് താഴെയായി ഉണ്ടാകും. ഇതില്‍ ഉചിതമായ നിര്‍ദേശങ്ങള്‍ തെരഞ്ഞെടുക്കാം. സ്‌നൂസ് ഫീച്ചറാണ് മറ്റൊരു മാറ്റം. ഇന്‍ബോക്‌സില്‍ നിന്നും താത്ക്കാലികമായി ഇമെയിലുകള്‍... Read more
ജിയോയുടെ ഓഫര്‍ വീണ്ടും, 251 രൂപയ്ക്ക് നൂറ് ജിബിയിലേറെ ഡാറ്റ! ക്രിക്കറ്റ് പ്രേമികള്‍ക്ക് കോടികളുടെ സമ്മാനങ്ങള്‍
ടെലികോം മേഖലയില്‍ കിടമത്സരങ്ങള്‍ക്കിടെ  സേവനദാതാക്കളില്‍ ഇപ്പോള്‍ മുന്‍ നിരയിലുള്ള റിലയന്‍സ് ജിയോ തങ്ങളുടെ വരിക്കാരെ പിടിച്ചുനിര്‍ത്തുന്നതിനും പുതിയ വരിക്കാരെ ആകര്‍ഷിക്കുന്നതിനുമായി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. ക്രിക്കറ്റ് പ്രേമികളെ കൂടുതലായി ആകര്‍ഷിക്കുന്നതിനായി കഴിഞ്ഞ ദിവസം ക്രിക്കറ്റ് സീസണ്‍ റീച്ചാര്‍ജ്ജ് പാക്കാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 251 രൂപയ്ക്ക് 51 ദിവസം കാലാവധിയുള്ള നൂറ്റിരണ്ട് ജിബി ഡാറ്റ ലഭിക്കുന്ന പുതിയ ഓഫറാണ് ജിയോ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടൊപ്പം തന്നെ വരുന്ന ക്രിക്കറ്റ് സീസണില്‍ വരിക്കാര്‍ക്ക്... Read more
ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേധാവിയെ ആപ്പിള്‍ റാഞ്ചി
ഗൂഗിളിന്റെ സെര്‍ച്ച് ആന്റ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്റ് തലവന്‍ ജോണ്‍ ഗ്യാനാന്‍ഡ്രിയ ഇനി ആപ്പിളിന്റെ എ.ഐ വിഭാഗം തലവനാവും. വരും കാലത്ത് എ.ഐക്കുണ്ടാവുന്ന മുന്‍ തൂക്കം കണ്ടറിഞ്ഞാണ് ആപ്പിള്‍ ഗൂഗിളില്‍ നിന്ന് ഇദ്ദേഹത്തെ തങ്ങളുടെ കമ്പനിയിലേക്കെത്തിച്ചിരിക്കുന്നത്. ഗൂഗിളിന്റെ പല പ്രധാനകണ്ടെത്തലുകളിലും നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള ആളാണ് ഗ്യാനാന്‍ഡ്രിയ. ഗ്യാനാന്‍ഡ്രിയ ഇനി ആപ്പിളിന്റെ മെഷീന്‍ ലേണിങ്ങിന്റെയും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും തലവനാവുമെന്ന് ഔദ്യോഗികമായി ആപ്പിള്‍ കമ്പനി പ്രഖ്യാപിച്ചത് ഇന്നലെയായിരുന്നു. പതിനാറിലേറെ എക്സിക്യൂട്ടീവുകളുടെ തലവനായായിരിക്കും... Read more
സോണിയുടെ പുതിയ സി എഫ് മെമ്മറി കാര്‍ഡുകള്‍ പുറത്തിറങ്ങി
ഫോട്ടോഗ്രാഫര്‍മാര്‍ക്കും, വീഡിയോഗ്രാഫര്‍മാര്‍ക്കുമുള്ള സോണിയുടെ പുതിയ ഹൈ സ്പീഡ് മെമ്മറി കാര്‍ഡുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. G സീരീസിലുള്ള CFast 2.0 കാര്‍ഡുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. വലിയ സ്റ്റോറേജ് സ്പേസും, സ്പീഡും വേണ്ട ഡി എസ് എല്‍ ആര്‍ ക്യാമറകള്‍, 4K ക്യാമറകള്‍ എന്നിവയ്ക്ക് വേണ്ടിയുള്ളതാണ് ഈ കാര്‍ഡുകള്‍ എന്ന് സോണി ഇന്ത്യയുടെ മേധാവികള്‍ പറയുന്നു. ഒരു സെക്കന്റില്‍ 510MB റൈറ്റിംഗ് സ്പീഡും, ഒരു സെക്കന്റില്‍ 530MB റീഡിംഗ് സ്പീഡുമാണ് സോണി ഈ... Read more
ഇത് ജിയോയുടെ ഇന്റര്‍നെറ്റല്ല, ഡി.ടി.എച്ച്… മറ്റുള്ളവരുടെ കച്ചവടം പൂട്ടുമോ?
മൊബൈല്‍ ഇന്റര്‍നെറ്റ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോയുടെ പുതിയ ഉത്പന്നം വിപണിയിലേക്ക്. ഇത്തവണ ഡി ടി എച്ചാണ് ജിയോ പുറത്തിറക്കുന്നത്. നേരത്തെ തന്നെ ജിയോ ഈ രംഗത്തേക്ക് കടന്നുവരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ജിയോയുടെതാണെന്ന രീതിയില്‍ ചില വെബ്സൈറ്റുകള്‍ സെറ്റ് ടോപ്പ് ബോക്സുകളുടെയും, റിമോട്ടിന്റെയും ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഐ പി (ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍‌) അടിസ്ഥാനമാക്കിയുള്ളതാണ് ജിയോയുടെ സെറ്റ് ടോപ്പ് ബോക്സുകള്‍ എന്നാണ് സൂചന. ജിയോയുടെ തന്നെ ഫൈബര്‍ കണക്ഷനുമായോ,... Read more
1,000 ജിബി ഡാറ്റ ഫ്രീ… ബിഗ് ബൈറ്റ് ഓഫറുമായി എയര്‍ടെല്‍
ഡാറ്റാ വ്യവസായം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ടെലിഫോണ്‍ സേവന ദാതാക്കളുടെ മത്സരത്തില്‍ വമ്പന്‍ ഓഫറുമായി എയര്‍ടെല്‍ വരുന്നു. എയര്‍ടെലിന്റെ പുതിയ ഓഫര്‍ ഇതാണ്, ബ്രോഡ്ബാന്റ് വരിക്കാര്‍ക്ക് ആയിരം ജിബിയുടെ അധികഡാറ്റ! ഒക്ടോബര്‍ മുപ്പത്തൊന്ന് വരെയാണ് ഓഫര്‍ ലഭ്യമാവുക. പ്രധാന എതിരാളികളായ ജിയോ തങ്ങളുടെ ബ്രോഡ്ബാന്റ് ഓഫര്‍ പ്രഖ്യാപിക്കുന്നതിന് ഒരു മുഴം മുമ്പെ എറിഞ്ഞിരിക്കുകയാണ് എയര്‍ടെല്‍. ജിയോയിലേക്ക് പോവുന്നതിനു മുമ്പെ പുതിയ വരിക്കാരെ പിടിക്കാനും, നിലവിലുള്ള വരിക്കാരെ നിലനിര്‍ത്താനുമുള്ളതാന് എയര്‍ടെലിന്റെ... Read more
ഷവോമി ആരാധകരേ, നിങ്ങള്‍ക്കിതാ ഓഫറുകളുടെ പൂരം!
ഷവോമി കമ്പനി തങ്ങളുടെ ഫാന്‍സിനായി നടത്തുന്ന ഫാന്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ മാസം അഞ്ച്, ആറ് തിയ്യതികളിലായി നടക്കും. കമ്പനി പുറത്തിറക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍, വെയറബിള്‍സ്, മറ്റ് ഗാഡ്ജറ്റുകള്‍ എന്നിവ വന്‍ ഓഫറുകളോടെയും കോംബോ പാക്കുകളിലൂടെയും ലഭിക്കുമെന്നതാണ് ഫാന്‍ ഫെസ്റ്റിവലിന്റെ പ്രത്യേകത. ഷവോമിയുടെ വെബ്സൈറ്റ്, ആപ്പ് എന്നിവയിലൂടെ ഓണ്‍ലൈന്‍ മാത്രമായാണ് ഫാന്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ഓഫറുകളും, സമ്മാനപദ്ധതികളൂമാണ് ഷവോമി ഒരുക്കിയിട്ടുള്ളത്. റെഡ് മി നോട്ട് 5... Read more
ആധാര്‍ ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍: എയര്‍ടെല്ലിനുണ്ടായിരുന്ന വിലക്ക് നീക്കി
ആധാര്‍ ഉപയോഗിച്ച് മൊബൈല്‍ ഉപയോക്താക്കളുടെ വെരിഫിക്കേഷന്‍ നടത്തുന്നതിന് ഭാരതി എയര്‍ടെല്ലിനുണ്ടായിരുന്ന വിലക്ക് യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (UIDAI) നീക്കി. ആധാറുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്ന ഗുരുതരമായ ആരോപണങ്ങളെല്ലാം പരിഹരിക്കപ്പെട്ടുവെന്ന എയര്‍ടെല്ലിന്റെ ഉറപ്പിലാണ് ഈ നടപടി. എന്നാല്‍ നിലവില്‍ എയര്‍ടെല്‍ പേയ്മെന്റ് ബാങ്കിനുള്ള വിലക്ക് തുടരാന്‍ തന്നെയാണ് UIDAI തീരുമാനം. സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുമ്പോള്‍ ഉപയോക്താക്കളറിയാതെ അവരുടെ പേരില്‍ എയര്‍ടെല്‍ പേയ്മെന്റ് ബാങ്ക് ആരംഭിക്കുകയും, അത് അവരുടെ... Read more
സ്വകാര്യനിമിഷത്തില്‍ സോഫിയയെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ച് ഹോളിവുഡ് നടന്‍ വില്‍ സ്മിത്ത് ; പക്ഷേ സംഭവിച്ചത് മറ്റൊന്ന്
ഡേറ്റിങ്ങ് നടത്തി സുന്ദരിയായ സോഫിയയെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ചതായിരുന്നു ഹോളിവുഡ് നടന്‍ വില്‍ സ്മിത്ത്. സോഫിയ ആരാണെന്നറിയണ്ടേ? ഹോങ്ങ്കോങ്ങിലെ ഹാന്‍സണ്‍ റോബോട്ടിക്സ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത സോഷ്യല്‍ ഹ്യൂമനോയ്ഡ് റോബോട്ടാണ് സോഫിയ. അറുപതിലേറെ മുഖഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ സാധിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ടാണത്. സോഫിയയുമൊത്തുള്ള ഡേറ്റിങ്ങ് ദിനത്തിലെ മനോഹരദൃശ്യങ്ങള്‍ വില്‍ സ്മിത്ത് തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. സോഫിയയുടെ മുഖത്ത് ശൃംഗാരഭാവം വരുത്താനുള്ള ശ്രമമായിരുന്നു വില്‍ സ്മിത്ത്. പ്രണയവിവശനായി... Read more