ലിവർപൂളിന് ജയം, ചാമ്പ്യൻസ് ലീഗ്  ഫൈനലിൽ
ക്വാർട്ടറിൽ ബാഴ്സയ്ക്കെതിരെ നടത്തിയ അത്ഭുത തിരിച്ചുവരവ് ആവർത്തിക്കുന്നതിന് അടുത്തെത്തി റോമ വീണൂ. ലിവർപൂളിന്റെ 5-2 ആദ്യ പാദ ലീഡ് മറികടക്കുക എന്ന വലിയ കടമ്പയുമായി ഇറങ്ങിയ റോമയ്ക്ക് ഒരു ഗോൾ മാത്രമെ മടക്കുന്നതിൽ കുറഞ്ഞുള്ളൂ. 4-2ന്റെ വിജയം സ്വന്തമാക്കിയെങ്കിലും അഗ്രിഗേറ്റിൽ 7-6ന്റെ ആനുകൂല്യത്തിൽ ക്ലോപ്പിന്റെ ലിവർപൂൾ ഫൈനലിലേക്ക് കടന്നു. രണ്ട് വർഷമായി ചാമ്പ്യൻസ് ലീഗ് ഹോം മത്സരങ്ങളിൽ ഗോൾ വഴങ്ങിയിട്ടില്ലാത്ത റോമൻ സംഘത്തിനെതിരെ ആദ്യ 25 മിനുട്ടിൽ തന്നെ... Read more
സ്വലാഹ് ഈ വർഷത്തെ FWA ഫുട്ബോളർ ഓഫ് ദി ഇയർ
ഈജിപ്ഷ്യൻ കിംഗ് എന്ന ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ലിവർപൂളിന്റെ സ്വന്തം സ്വലാഹ് ഫുട്ബോൾ റൈറ്റേഴ്‌സ് അസോസിയേഷന്റെ (FWA) ഫുട്ബോളർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.ആദ്യമായാണ് ഒരു ആഫ്രിക്കൻ താരം ഇത്തരത്തിൽ ഒരു അംഗീകാരം നേടിയെടുത്തത്. ഇത്തവണ പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ടിനു സാധ്യത കൽപ്പിക്കുന്ന സലാഹിന് FWA നൽകിയ ഈ അവാർഡ് വലിയ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലെ സമ്മർ ട്രാൻസ്ഫെറിൽ 39.5 മില്യൺ യൂറോക്ക്... Read more
റയൽ മാഡ്രിഡ് ഫൈനലിൽ. ബയേൺ മടങ്ങുന്നു തല ഉയർത്തി
ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ രണ്ടാം പാദത്തിൽ ജയം റയലിന് ഒപ്പമാണെങ്കിലും കളി മികവ് ബയേണിന് ഒപ്പമായിരുന്നു. കളി കണ്ടിരുന്ന ഏതൊരാളെയും കണ്ണിമ വെട്ടാനുള്ള സമയം പോലും ഇട നൽകാതെ ഒരു പോസ്റ്റിൽ നിന്ന് മറ്റൊരു പോസ്റ്റിലേക്കും അവിടെ നിന്നും തിരിച്ചും പന്തുമായി ഇരു ടീമുകളും മുന്നേറി മത്സരിച്ചു. ഒന്നാം പാദത്തിൽ ലഭിച്ച ലീഡ് നില നിർത്താനാണ് റയൽ ശ്രമിച്ചതെങ്കിൽ ജയം മാത്രം മുന്നിൽ കണ്ടുള്ള കളിയായിരുന്നു ബയേൺ കാഴ്ചവെച്ചത്.... Read more
കുട്ടികള്‍ വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ മെസ്സിയും നെയ്മറും
കഠിനമായ ജീവിതാനുഭവമുള്ളവരാണ് പല ഫുട്‌ബോള്‍ താരങ്ങളും. ലോകമറിയപ്പെടുന്ന വലിയ കളിക്കാരാവുമ്പോഴും വന്ന വഴികള്‍ അവര്‍ മറക്കാറില്ല. ലഭിക്കുന്ന വരുമാനത്തിന്റെ വലിയ പങ്ക് സേവന പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ മാറ്റി വയ്ക്കുകയും ചെയ്യാറുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ പലപ്പോഴും മുന്‍പന്തിയില്‍ തന്നെ പല താരങ്ങളുമുണ്ടാവാറുണ്ട്. ഐക്യരാഷ്ട്ര സംഘടനകളുടെ അംബാസഡര്‍മാരാണ് പല താരങ്ങളും. സേവന പ്രവര്‍ത്തനത്തില്‍ വേറിട്ട മാതൃകയായി പുതിയ പദ്ധതി ഏറ്റെടുത്തിരിക്കുകയാണ് മെസ്സിയും നെയ്മറും ലാറ്റിനമേരിക്കയിലെയും കരീബിയയിലെയും കുട്ടികള്‍ വിശന്നിരിക്കരുതെന്ന... Read more