വരുന്നൂ വൺപ്ലസിന്റെ മാർവൽ എവഞ്ചേഴ്‌സ് എഡിഷൻ വരുന്നൂ വൺപ്ലസിന്റെ മാർവൽ എവഞ്ചേഴ്‌സ് എഡിഷൻ
ലോകമെമ്പാടുമുള്ള മാർവൽ ഫാൻസിന്റെ ഊഹാപോഹങ്ങൾക്കു വിരാമമിട്ടുകൊണ്ട് OnePlus 6 ന്റെ ലോഞ്ച് കമ്പനി പ്രഖ്യാപിച്ചു്. മാർവെൽ മൂവീസിന്റെ ഏറ്റവും പുതിയ സീരീസ് ആയ എവഞ്ചേഴ്‌സ് ഇൻഫിനിറ്റി വാറിന്റെ റിലീസിനോട് അനുബന്ധിച്ചാണ് മാർവലുമായി സഹകരിച്ചു... വരുന്നൂ വൺപ്ലസിന്റെ മാർവൽ എവഞ്ചേഴ്‌സ് എഡിഷൻ

ലോകമെമ്പാടുമുള്ള മാർവൽ ഫാൻസിന്റെ ഊഹാപോഹങ്ങൾക്കു വിരാമമിട്ടുകൊണ്ട് OnePlus 6 ന്റെ ലോഞ്ച് കമ്പനി പ്രഖ്യാപിച്ചു്. മാർവെൽ മൂവീസിന്റെ ഏറ്റവും പുതിയ സീരീസ് ആയ എവഞ്ചേഴ്‌സ് ഇൻഫിനിറ്റി വാറിന്റെ റിലീസിനോട് അനുബന്ധിച്ചാണ് മാർവലുമായി സഹകരിച്ചു OnePLus 6 മർവെൽ എഡിഷൻ പുറത്തിറക്കുന്നത്.

പുതിയ മോഡലിന്റെ പേര് പ്രഖ്യാപിക്കുന്നതോട് കൂടി അതിലെ ഡിസൈയ്‌നിന്റെ പ്രത്യേകതകൾ വ്യക്തമാക്കുന്ന ഒരു വീഡിയോ കമ്പനി പുറത്തിറക്കിയിരുന്നു. OnePlus 6 x മാർവൽ എഡിഷൻ എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണിന് 19:9 അനുപാതത്തിലുള്ള സ്ക്രീൻ ആയിരിക്കും.

OnePlus 5T Star സ്റ്റാർ വാർ എഡിഷൻ സിനിമയുടെ കോമ്പിനേഷൻ ഉൾകൊണ്ട് വെള്ളയും ചുവപ്പും കളറിൽ ഇറക്കിയത് പോലെ OnePlus 6 x ഉം മർവെൽ സിനിമയുടെ തീം കളർ കോമ്പിനേഷൻ ഉൾകൊണ്ടായിരിക്കും ഇറക്കുക എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വീഡിയോയിൽ കാണുന്നത് പോലെ ഫോണിന്റെ പുറകിലെ ബ്ലാക്ക് പാറ്റേൺ ബ്ലാക്ക് പാന്തർ സിനിമയിലെ വാക്കണ്ടയിൽ മാത്രം ലഭിക്കുന്ന വൈബ്രെനിയം ആണെന്നും ആരാധകർ കരുതുന്നു. കുറച്ചുകൂടി സൂക്ഷമമായി നിരീക്ഷിച്ചാൽ ഈ ബ്ലാക്ക് പാറ്റേൺ ക്യാപ്റ്റൻ അമേരിക്കയുടെ പുതിയ ഷീൽഡിന്റെ ഡിസൈൻ പോലെ തോന്നുകയും ചെയ്യുന്നുണ്ട്.

OnePlus 6 x ഒരു ആമസോൺ എക്സ്ക്ലൂസീവ് പ്രോഡക്റ്റാണ് എന്നത് കൊണ്ട് ഇത് ഇന്ത്യൻ വിപണിയിൽ ആമസോണിൽ മാത്രമാണ് ലഭ്യമാകുക. മെയ് 8 മുതൽ ആരംഭിക്കുന്ന ബുക്കിംഗ് മെയ് 17 മുതൽ വില്പനയും ആരംഭിക്കുന്നതാണ്

Leave a comment