ആപ്പിള്‍ പെന്‍സില്‍ സപ്പോര്‍ട്ടോഡ് കൂടിയ പുതിയ ഐപാഡ് 2018 പുറത്തിറങ്ങി: പ്രത്യേകതകളും, ഇന്ത്യയിലെ വിലയും എന്താണെന്ന് നോക്കാം ആപ്പിള്‍ പെന്‍സില്‍ സപ്പോര്‍ട്ടോഡ് കൂടിയ പുതിയ ഐപാഡ് 2018 പുറത്തിറങ്ങി: പ്രത്യേകതകളും, ഇന്ത്യയിലെ വിലയും എന്താണെന്ന് നോക്കാം
ഇന്നലെ ചിക്കാഗോയില്‍ വച്ച് നടന്ന ചടങ്ങില്‍ ആപ്പിള്‍ അവരുടെ ഐപാഡിന്റെ 9.7 ഇഞ്ച് സ്ക്രീനോട് കൂടിയ എണ്ട്രി ലെവല്‍ മോഡല്‍ ഐപാഡ് 2018 പുറത്തിറക്കി. കുട്ടികള്‍ക്ക് വേണ്ടിയുള്ള മോഡലാണ് ഇതെന്നാണ് കമ്പനി പറയുന്നത്.... ആപ്പിള്‍ പെന്‍സില്‍ സപ്പോര്‍ട്ടോഡ് കൂടിയ പുതിയ ഐപാഡ് 2018 പുറത്തിറങ്ങി: പ്രത്യേകതകളും, ഇന്ത്യയിലെ വിലയും എന്താണെന്ന് നോക്കാം

ഇന്നലെ ചിക്കാഗോയില്‍ വച്ച് നടന്ന ചടങ്ങില്‍ ആപ്പിള്‍ അവരുടെ ഐപാഡിന്റെ 9.7 ഇഞ്ച് സ്ക്രീനോട് കൂടിയ എണ്ട്രി ലെവല്‍ മോഡല്‍ ഐപാഡ് 2018 പുറത്തിറക്കി. കുട്ടികള്‍ക്ക് വേണ്ടിയുള്ള മോഡലാണ് ഇതെന്നാണ് കമ്പനി പറയുന്നത്. 2015ല്‍ ആപ്പിള്‍ ഐപാഡ് പ്രൊ യ്ക്കൊപ്പം പുറത്തിറക്കിയ ആപ്പിള്‍ പെന്‍സില്‍ സ്റ്റൈലസ് സപ്പോര്‍ട്ടും ഈ മോഡലിനുണ്ട്. മറ്റ് മോഡലുകളില്‍ നിന്ന് വിഭിന്നമായി കീനോട്ട്, നമ്പേഴ്സ്, പേജസ് എന്നീ അപ്ലിക്കേഷനുകളും കരിക്കുലം തയ്യാറാക്കാനുള്ള സൗകര്യവും ഈ മോഡലില്‍ ആപ്പിള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അമേരിക്കയില്‍ വിദ്യാഭ്യാസവിപണിയിലെ ഗൂഗിള്‍ ക്രോംബുക്കുകളുടെയും ബഡ്ജറ്റ് ലാപ്ടോപ്പുകളുടെയും മാര്‍ക്കറ്റ് പിടിച്ചെടുക്കാനാണ് ഈ മോഡല്‍ ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നത് എന്നാണ് സാങ്കേതിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

അമേരിക്കയിലെ വിദ്യാര്‍ത്ഥികള്‍ ഇതിന് നല്‍കേണ്ട വില 299 ഡോളറാണ്. അത് ഏകദേശം 19,400 രൂപയോളം വരും. ഓപ്പണ്‍ മാര്‍ക്കറ്റില്‍ 329 ഡോളറിനാണ് ഈ പുതിയ ഐപാഡ് ലഭിക്കുക. ഇന്ത്യയില്‍ ഇതിന്റെ വില ഏതാണ്ട് ഏറ്റവും അവസാനത്തെ 9.7” മോഡലിന്റേതിന് സമാനമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വയര്‍ലെസ് മാത്രമുള്ള 32GB ഐപാഡ് 2018ന് 28,000 രൂപയും, 32GB വൈഫൈ+സെല്ലുലാര്‍ മോഡലിന് 38,600രൂപയുമാണ് ഏകദേശ വില. ആപ്പിള്‍ പെന്‍സില്‍ കൂടി വേണമെന്നുണ്ടെങ്കില്‍ അത് പ്രത്യേകം വാങ്ങണം. അതിന് 7,600 രൂപയാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലെ വില. ഇന്ന് മുതല്‍ തെരെഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ച് രാജ്യങ്ങളില്‍ പുതിയ ഐപാഡിന്റെ ഓര്‍ഡറുകള്‍ സ്വീകരിച്ച് തുടങ്ങുമെന്നാണ് കമ്പനി പറയുന്നത്.

ഏതാണ്ട് ഒരു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഐപാഡ് 2017 ന് സമാനമായ ഫീച്ചറുകള്‍ തന്നെയാണ് ഈ മോഡലിലുമുള്ളത്. അതില്‍ നിന്നുള്ള ഏറ്റവും വലിയ വ്യത്യാസമെന്നത് ഈ മോഡല്‍ പ്രവര്‍ത്തിക്കുന്നത് A10 ഫ്യൂഷന്‍ SoCയിലാണെന്നുള്ളതാണ്. A9 SoCയാണ് ഇതിന് മുമ്പിറങ്ങിയ മോഡലുകളില്‍ ഉപയോഗിച്ചു വന്നിരുന്നത്. 264ppi റെസൊല്യൂഷനോട് കൂടിയ 9.7 ഇഞ്ച് സ്ക്രീന്‍ ആപ്പിള്‍ പെന്‍സിലിനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നുള്ളതും ഈ മോഡലിന്റെ പ്രത്യേകതയാണ്. ഈ മോഡലിന്റെ റാമിനെ കുറിച്ചും ബാറ്ററിയെ കുറിച്ചുമുള്ള വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

f/2.4 അപ്പെര്‍ച്ചറോട് കൂടിയ 8 മെഗാ പിക്സല്‍ പിന്‍ കാമറയും, f/2.2 അപ്പെര്‍ച്ചറിലുള്ള 1.2 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയുമാണ് ഈ മോഡലിനുള്ളത്. 4G LTE കണക്റ്റിവിറ്റി സെല്ലുലാര്‍ മോഡലിനും, Wi-Fi 802.11ac (dual-band, 2.4GHz and 5GHz), ബ്ലൂടൂത്ത് v4.2, A-GPS എന്നി കണക്ടിവിറ്റികള്‍ വയര്‍ലസ്സിലും ഐപാഡ് 2018 നല്‍കുന്നുണ്ട്. ഹോം ബട്ടണില്‍ ടച്ച് ഐഡി ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ആക്സിലറോ മീറ്റര്‍, ആമ്പിയന്റ് ലൈറ്റ് സെന്‍സര്‍, ബാരോമീറ്റര്‍, ഡിജിറ്റല്‍ കോമ്പസ്, 3-ആക്സിസ് ഗൈറോസ്കോപ്പ് എന്നീ സൗകര്യങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

also read  സ്റ്റീവ് ജോബ്സ് അന്നേ പറഞ്ഞു, വിവരച്ചോര്‍ച്ചയുണ്ടാക്കുന്ന പ്രശ്നങ്ങള്‍

ഈ മോഡലിന്റെ മറ്റൊരു പ്രത്യേകത ഇതിലുള്ള ഐ-വര്‍ക്ക് ഫീച്ചറാണ്. കീനോട്ട്സ്, പേജസ്, നമ്പേഴ്സ് എന്നീ അപ്ലിക്കേഷനുകളില്‍ ഇതുവഴി ഡ്രോയിങ്ങ്സുകള്‍ ഉള്‍ക്കൊള്ളിക്കാനാവും. അതുപോലെത്തന്നെ പേജസ് അപ്ലിക്കേഷനില്‍ സ്മാര്‍ട്ട് അനോട്ടേഷന്‍ ഫീച്ചറും പുതുതായി ചേര്‍ത്തിരിക്കുന്നു. ഡിജിറ്റല്‍ ബുക്കുകള്‍ നിര്‍മ്മിക്കാനുള്ള സൗകര്യം ഉടന്‍ തന്നെ പേജസ് അപ്ലിക്കേഷനില്‍ നല്‍കുമെന്ന് ആപ്പിള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഏറെ സൗകര്യമാവുന്ന ഈ ഫീച്ചര്‍ ഐ ഓ എസിലും, ഐ ക്ലൗഡിലുമെല്ലാം ഉടന്‍ തന്നെ ലഭ്യമാവും. ഐ വര്‍ക്കിലെ മേല്‍പ്പറഞ്ഞ മൂന്ന് അപ്ലിക്കേഷനുകളും ഈ പുതിയ മോഡലില്‍ പ്രിലോഡ് ചെയ്തായിരിക്കുമ ലഭ്യമാവുക.

അദ്ധ്യാപകര്‍ക്കായുള്ള സ്കൂള്‍ വര്‍ക്ക് എന്ന പേരില്‍ പുതിയ ഒരു ആപ്പും ആപ്പിള്‍ അനൗണ്‍സ് ചെയ്തിട്ടുണ്ട്. ഈ ആപ്പു വഴി കുട്ടികള്‍ക്കുള്ള അസൈന്മെന്റുകളും, പ്രോഗ്രസ് റിപ്പോര്‍ട്ടുകളുമെല്ലാം അവര്‍ക്ക് തയ്യാറാക്കാം. അതോടൊപ്പം തന്നെ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇതുവഴി ലഭിക്കുന്ന ആപ്പിള്‍ ഐഡി ഉപയോഗിച്ച് ആപ്പിള്‍ ഐക്ലൗഡ് സ്റ്റോറേജിലെ 200GB ഉപയോഗിക്കാനുമാവും.

Leave a comment