ടി വി കമ്പനികള്‍ കെട്ടുകെട്ടേണ്ടി വരുമോ? വരുന്നൂ, ടി വി വിപണിയില്‍ ഒരു ഷവോമി യുഗം ടി വി കമ്പനികള്‍ കെട്ടുകെട്ടേണ്ടി വരുമോ? വരുന്നൂ, ടി വി വിപണിയില്‍ ഒരു ഷവോമി യുഗം
സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് ഷവോമി എന്ന ബ്രാന്റ് കടന്നുവരുമ്പോള്‍ ആരും കരുതിയിരുന്നില്ല അതൊരു വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്ന്. ഒരു ചൈനീസ് ഫോണ്‍ കമ്പനിക്ക് ഈ മാര്‍ക്കറ്റില്‍ എന്ത് ചെയ്യാനാവുമെന്ന് കരുതിയവരായിരുന്നു അധികവും. എന്നാല്‍ അങ്ങനെ... ടി വി കമ്പനികള്‍ കെട്ടുകെട്ടേണ്ടി വരുമോ? വരുന്നൂ, ടി വി വിപണിയില്‍ ഒരു ഷവോമി യുഗം

സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് ഷവോമി എന്ന ബ്രാന്റ് കടന്നുവരുമ്പോള്‍ ആരും കരുതിയിരുന്നില്ല അതൊരു വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്ന്. ഒരു ചൈനീസ് ഫോണ്‍ കമ്പനിക്ക് ഈ മാര്‍ക്കറ്റില്‍ എന്ത് ചെയ്യാനാവുമെന്ന് കരുതിയവരായിരുന്നു അധികവും. എന്നാല്‍ അങ്ങനെ ചിന്തിച്ചവരെപ്പോലും തങ്ങളുടെ ഫോണിന്റെ ഉപയോക്താക്കളാക്കി മാറ്റാന്‍ ഷവോമിക്ക് സാധിച്ചു എന്നതിലാണ് അവരുടെ വിജയം.

വിപണിയില്‍ അതുവരെ അടയാളപ്പെടുത്തിയിട്ടില്ലാത്ത ഒരു കമ്പനി സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ മൂന്നിലൊരു ഭാഗം പിടിച്ചെടുത്തത് അത്ഭുതത്തോടെയാണ് വന്‍ കമ്പനികള്‍ നോക്കി നിന്നത്. ആരും അതുവരെ കേട്ടിട്ടുപോലുമില്ലാതിരുന്ന ഒരു ബ്രാന്റിന്റെ വിജയഗാഥ കണ്ട് അമ്പരന്ന് നില്‍ക്കാനെ അവര്‍ക്ക് സാധിച്ചുള്ളൂ. കുറഞ്ഞ വിലയ്ക്ക് നിലവാരമുള്ള ഉത്പന്നം നല്‍കി അവര്‍ ഉപഭോക്താക്കളെ തങ്ങളോടൊപ്പം ചേര്‍ത്ത് നിര്‍ത്തിയ ആ കാഴ്ചയ്ക്ക് അധികം പഴക്കമില്ല.

ആ ഷവോമി ഗാഡ്ജെറ്റുകളുടെ ഒരു വലിയ ശൃംഖല തന്നെ സൃഷ്ടിച്ചു. ഇനി ഇതാ വരുന്നു അവരുടെ പുതിയ ടിവി സെറ്റ്. ഇറങ്ങിയ സ്ഥലങ്ങളിലെല്ലാം തന്നെ നല്ല അഭിപ്രായങ്ങളോടെ ഉത്പന്നം വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ജി, സാംസങ്ങ്, സോണി എന്നീ മുന്‍ നിര കമ്പനികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന വില്പനയാണ് ഷവോമിയുടെ ടിവികള്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വമ്പന്‍ കമ്പനികള്‍ നല്‍കുന്ന എല്ലാ ഫീച്ചറുകളും ഷവോമിയും നല്‍കുന്നുണ്ട്, എന്നാല്‍ നേരെ പകുതി വില മാത്രമെ ഷവോമി ഈടാക്കുന്നുമുള്ളൂ. അതുകൊണ്ട് തന്നെ വാങ്ങുന്നവര്‍ക്ക് സ്വാഭാവികമായു താത്പര്യം ഷവോമിയിലേക്ക് പോവുന്നു. ഈ മാറ്റം പതിയെ പടര്‍ന്നു കഴിഞ്ഞാല്‍ തങ്ങളെ മാര്‍ക്കറ്റില്‍ നിന്ന് ഇല്ലാതാക്കുമെന്ന ഭയം ഈ മു നിര കമ്പനികള്‍ക്കുണ്ട്. സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ ഷവോമിയുടെ ചരിത്രം അവരെ വല്ലാതെ ഭയപ്പെടുത്തുന്നു എന്ന് വേണം പറയാന്‍.

ഇന്ത്യന്‍ വിപണിയെ അറിഞ്ഞുകൊണ്ടാണ് ഷവോമിയുടെ വരവ്. ഒരു ശരാശരി ഇന്ത്യക്കാരന്റെ മനസ്സറിഞ്ഞുകൊണ്ടുള്ള വിലയാണ് അവര്‍ തങ്ങളുടെ പ്രൊഡക്ടിന് ഈടാക്കുന്നത്. മികച്ച ഹാര്‍ഡ്വെയര്‍ നല്‍കുന്നതുകൊണ്ട് തന്നെ വിപണിയിലെ വില കുറഞ്ഞ ടി വി സെറ്റുകള്‍ക്കും, മുന്‍ നിര ബ്രാന്റുകള്‍ക്കൂമിടയില്‍ ഒരു സ്പേസ് അവര്‍ ഇപ്പഴേ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു.

മൂന്ന് മോഡലുകളാണ് ഇപ്പോള്‍ കമ്പനി ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. 32-ഇഞ്ച്, 43-ഇഞ്ച്, 55-ഇഞ്ച് എന്നീ സ്ക്രീന്‍ സൈസോടെയാണ് അവ പുറത്തിറങ്ങിയിരിക്കുന്നത്. 13,999, 22,999, 39,999 രൂപയാണ് യഥാക്രമം ഈ മോഡലുകള്‍ക്ക് കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്. ഈ വിലയാകട്ടെ ഇതേ ഫീച്ചറുകളുള്ള വമ്പന്‍ ബ്രാന്റുകളുടേതിന് നേര്‍ പകുതിയും.

also read  ഷവോമി ആരാധകരേ, നിങ്ങള്‍ക്കിതാ ഓഫറുകളുടെ പൂരം!

Leave a comment