ക്യാമറയുടെ ഭൂതകാലത്തില്‍ നിന്ന് കൊഡാക്ക് ഇനി ടെലിവിഷന്‍ വിപണിയിലേക്ക് ക്യാമറയുടെ ഭൂതകാലത്തില്‍ നിന്ന് കൊഡാക്ക് ഇനി ടെലിവിഷന്‍ വിപണിയിലേക്ക്
ഷിയോമി, വൂവ് എന്നീ കമ്പനികള്‍ ബഡ്ജറ്റ് ടെലിവിഷനുകളുമായി വിപണി പിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനിടയിലേക്കിതാ മറ്റൊരു ബ്രാന്റ് കൂടി വരുന്നു. ഫിലിം ക്യാമറക്കാലത്തെ ഫയര്‍ ബ്രാന്റായിരുന്ന കൊഡാക്കാണ് ഇപ്പോള്‍ ടെലിവിഷന്‍ വിപണിയിലേക്ക് വരുന്നത്. കുറഞ്ഞ... ക്യാമറയുടെ ഭൂതകാലത്തില്‍ നിന്ന് കൊഡാക്ക് ഇനി ടെലിവിഷന്‍ വിപണിയിലേക്ക്

ഷിയോമി, വൂവ് എന്നീ കമ്പനികള്‍ ബഡ്ജറ്റ് ടെലിവിഷനുകളുമായി വിപണി പിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനിടയിലേക്കിതാ മറ്റൊരു ബ്രാന്റ് കൂടി വരുന്നു. ഫിലിം ക്യാമറക്കാലത്തെ ഫയര്‍ ബ്രാന്റായിരുന്ന കൊഡാക്കാണ് ഇപ്പോള്‍ ടെലിവിഷന്‍ വിപണിയിലേക്ക് വരുന്നത്. കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള ഉത്പന്നമാണ് കൊഡാക്ക് ലക്ഷ്യമിടുന്നതെന്ന് കമ്പനി മേധാവികള്‍ പറയുന്നു.

34,999 രൂപയുടെ 50 ഇഞ്ച്​ 4K അൾട്രാ ഹൈ ഡെഫനിഷൻ സ്​മാർട്ട്​ എൽ.ഇ.ഡി ടി.വിയാണ് കൊഡാക്ക് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഓണലൈനില്‍ ഫ്ലിപ്കാര്‍ട്ട് വഴിയേ ഇപ്പോള്‍ ഈ ടിവിയുടെ വില്പനയുള്ളൂ. വിപണിയുടെ സ്വീകാര്യതയ്ക്കനുസരിച്ച് ഔട്ട്ലെറ്റുകളില്‍ ലഭ്യമാക്കാം എന്നാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

3840×2160 പിക്​സൽ റസലൂഷനോട് കൂടിയ സ്​ക്രീൻ, 1.4 ജിഗാഹെര്‍ട്സ് പ്രോസസര്‍, ഒരു ജി ബി റാം, എട്ട് ജി ബി ഇന്റേണല്‍ മെമ്മറി ആൻഡ്രോയിഡ്​ 5.1 ലോലിപോപ്​ ഒ.എസ് എന്നിങ്ങനെയുള്ള ടെക്നിക്കല്‍ സ്പെസിഫിക്കേഷനും ലാന്‍, വൈഫൈ, മിറര്‍ കാസ്റ്റ് എന്നി കണക്ടിവിറ്റിയും ഈ ടിവിയില്‍ ലഭ്യമാണ്. യൂട്യൂബ്, ട്വിറ്റ, ഫേസ്ബുക്ക് എന്നിങ്ങനെയുള്ള പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്പുകളോട് കൂടിയ ഈ സ്മാര്‍ട്ട് ടിവി വിപണിയില്‍ എങ്ങനെ ചലനമുണ്ടാക്കുമെന്നാണ് എതിരാളികള്‍ ഉറ്റുനോക്കുന്നത്.

പന്ത്രണ്ട് കിലോയോളം ഭാരമുള്ള ഈ ടിവിക്ക് മൂന്ന് എച്ച് ഡി എം ഐ പോര്‍ട്ടുകളും രണ്ട് യു എസ് ബി പോര്‍ട്ടുകളുമുണ്ട്. രണ്ട് വര്‍ഷം മുമ്പ് ടെലിവിഷന്‍ വിപണിയിലേക്ക് വന്ന കൊഡാക്കിന്റെ പ്രധാനമോഡലുകളിലൊന്നാണ് ഇത്.

also read  ടി വി കമ്പനികള്‍ കെട്ടുകെട്ടേണ്ടി വരുമോ? വരുന്നൂ, ടി വി വിപണിയില്‍ ഒരു ഷവോമി യുഗം

Leave a comment