വാങ്ങാന്‍ ആളില്ലത്രെ.. ഐഫോണ്‍ മോഡല്‍ നിര്‍ത്തുന്നു! വാങ്ങാന്‍ ആളില്ലത്രെ.. ഐഫോണ്‍ മോഡല്‍ നിര്‍ത്തുന്നു!
ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ X നിര്‍മ്മാണം നിര്‍ത്തുന്നതായി വാര്‍ത്തകള്‍. പുറത്തിറക്കിയപ്പോള്‍ വന്‍ സ്വീകാര്യത ലഭിച്ചുവെങ്കിലും, പിന്നീട് വില്‍പ്പന താഴോട്ട് പോവുകയായിരുന്നു. നിലവില്‍ മറ്റ് മോഡലുകളേക്കാള്‍ കുറഞ്ഞ വില്പന മാത്രമേ ഈ... വാങ്ങാന്‍ ആളില്ലത്രെ.. ഐഫോണ്‍ മോഡല്‍ നിര്‍ത്തുന്നു!

ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ X നിര്‍മ്മാണം നിര്‍ത്തുന്നതായി വാര്‍ത്തകള്‍. പുറത്തിറക്കിയപ്പോള്‍ വന്‍ സ്വീകാര്യത ലഭിച്ചുവെങ്കിലും, പിന്നീട് വില്‍പ്പന താഴോട്ട് പോവുകയായിരുന്നു. നിലവില്‍ മറ്റ് മോഡലുകളേക്കാള്‍ കുറഞ്ഞ വില്പന മാത്രമേ ഈ മോഡലിനുള്ളൂ. അതുകൊണ്ട് തന്നെയാണ് കമ്പനി ഈ മോഡല്‍ നിര്‍മ്മാണം നിര്‍ത്താന്‍ ആലോചിക്കുന്നതും. ആപ്പിളിന്റെ മാര്‍ക്കറ്റിങ്ങ് സ്ട്രാറ്റജിയെ ഈ വില്പനയില്ലായ്മ ബാധിക്കുമെന്നതാണ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കുന്നതിന് കാരണമായി വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഐഫോണ്‍ Xന്റെ വില്പന കുറഞ്ഞത് മറ്റ് ഐഫോണ്‍ ഉത്പന്നങ്ങളെയും ബാധിച്ചിട്ടുണ്ട്. കമ്പനി പ്രതീക്ഷിച്ച പോലെ ഈ മോഡല്‍ വിപണിയില്‍ സ്വീകരിക്കപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല മറ്റ് ഉത്പന്നങ്ങളുടെ ശരാശരി വില്പന പോലും നടന്നില്ലെന്നുള്ളതും ആപ്പിളിനെ പ്രതികൂലമായാണ് ബാധിച്ചിരിക്കുനത്. ഏറ്റവുമധികം ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്ന അവധിക്കാല വില്പനയില്‍ പോലും ചലനമുണ്ടാക്കാന്‍ ഈ പുതിയ മോഡലിനാവാത്തതും ഇത്തരമൊരു തീരുമാനമെടുക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചിട്ടുണ്ട്.

also read  സ്റ്റീവ് ജോബ്സ് അന്നേ പറഞ്ഞു, വിവരച്ചോര്‍ച്ചയുണ്ടാക്കുന്ന പ്രശ്നങ്ങള്‍

Leave a comment