നോക്കിയയുടെ പുതിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ നോക്കിയ 7 പ്ലസ്  ഇന്ത്യയിലെത്തി നോക്കിയയുടെ പുതിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ നോക്കിയ 7 പ്ലസ്  ഇന്ത്യയിലെത്തി
ഒരുകാലത്ത് മൊബൈല്‍ ഫോണ്‍ വിപണി അടക്കി വാണിരുന്ന നോക്കിയ വിപണിയില്‍ തങ്ങളുടെ ഇടം കണ്ടെത്താന്‍ പുതുവഴികള്‍ തേടുകയാണ്. വിന്റോസ് ഫോണുമായി സ്മാര്‍ട്ട്ഫോണ്‍ രംഗത്തേക്ക് ലൂമിയ സീരീസുമായി വന്നിരുന്നെങ്കിലും വിജയിക്കാതെ പോയി. ഇപ്പോള്‍ ആന്ദ്റോയ്ഡ്... നോക്കിയയുടെ പുതിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ നോക്കിയ 7 പ്ലസ്  ഇന്ത്യയിലെത്തി

ഒരുകാലത്ത് മൊബൈല്‍ ഫോണ്‍ വിപണി അടക്കി വാണിരുന്ന നോക്കിയ വിപണിയില്‍ തങ്ങളുടെ ഇടം കണ്ടെത്താന്‍ പുതുവഴികള്‍ തേടുകയാണ്. വിന്റോസ് ഫോണുമായി സ്മാര്‍ട്ട്ഫോണ്‍ രംഗത്തേക്ക് ലൂമിയ സീരീസുമായി വന്നിരുന്നെങ്കിലും വിജയിക്കാതെ പോയി. ഇപ്പോള്‍ ആന്ദ്റോയ്ഡ് ഫോണുമായാണ് നോക്കിയയുടെ വരവ്. അതിന്റെ ഭാഗമായി പുറത്തിറക്കിയ നോക്കിയ സെവന്‍ പ്ലസ് ഇന്ത്യയില്‍ അവത്രിപ്പിച്ചു എന്ന വാര്‍ത്തയാണ് പുതിയതായി കേള്‍ക്കുന്നത്. മിഡ് റേഞ്ച് സ്മാര്‍ട്ട് ഫോണായ ഈ മോഡല്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ആദ്യം അവതരിപ്പിച്ചത്.

അലുമിനിയം ബോഡി, കോണിങ് ഗൊറില്ല ഗ്ലാസ്, എന്നിവയോടൊപ്പം 1.7 അപ്പേര്‍ച്ചറീലുള്ള ലെന്‍സോട് കൂടിയ ക്യാമറയുമുണ്ട്. ഫേസ്ബുക്ക്, യുട്യൂബ് ലൈവ് സ്ട്രീമിങ്ങിന് സഹായകരമാവുന്ന രീതിയിലാണ് ഈ മോഡല്‍. ക്യാമറയില്‍ നിന്ന് തന്നെ നേരിട്ട് ലൈവ് സ്ട്രീം ചെയ്യാവുന്ന സൗകര്യത്തോ കൂടിയാണ് നോക്കിയ ഈ മോഡല്‍ അവതരിപ്പിക്കുന്നത്.

ഇന്ത്യയില്‍ ഓണ്‍ലൈന്‍ സ്റ്റോറായ ആമസോണില്‍ ഏപ്രില്‍ ഇരുപതിന് ബുക്കിങ്ങ് ആരംഭിക്കൂമെന്നാണ് കമ്പനി പറയുന്നത്. മുപ്പതാം തീയതി മുതല്‍ വിതരണവും ആരംഭിക്കും. നോക്കിയയുടെ സ്റ്റോറുകളില്‍ നിന്നും മറ്റ് ഔട്ട്ലെറ്റുകളില്‍ നിന്നും ഏപ്രില്‍ മുപ്പതിന് ശേഷം നേരിട്ട് വൈറ്റ്, കോപ്പര്‍ വേരിയന്റുകളീല്‍ ലഭിക്കുന്ന ഈ ഫോണ്‍ വാങ്ങാം.

ആൻഡ്രോയ്ഡ് 8.1 ഒറിയോ ഓപ്പേറേറ്റിങ് സിസ്റ്റത്തിലാണ് നോക്കിയയുടെ ഈ പുതിയ മോഡല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 7. 6 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, ഗൊറില്ല ഗ്ലാസ്, സ്നാപ്ഡ്രാഗണിന്റെ ഒക്ടാകോര്‍ 660 എസ്ഒസി പ്രൊസസര്‍, നാല് ജിബി റാം എന്നിവയാണ് ഈ ഫോണിന്റെ മറ്റ് പ്രത്യേകതകള്‍.

ഇരട്ടക്യാമറയാണ് ഈ ഫോണിന്റെ മറ്റൊരു സവിശേഷത. 13, 12 മെഗാപിക്സലുകളോട് കൂടിയ ഈ ക്യാമറകള്‍ക്കൊപ്പം ഡ്യുവല്‍ ടോണ്‍ എല്‍.ഇ.ഡി ഫ്ലാഷുമുണ്ട്. ഫ്രണ്ട് ക്യാമറയ്ക്കുമുണ്ട് പ്രത്യേകത/. 16 മെഗാപിക്സല്‍ ക്യാമറയാണ് സെല്‍ഫി പ്രേമികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. അറുപത്തിനാല് ജി ബി ഇന്റേണല്‍ സ്റ്റോറേജ് ഉള്ള നോക്കിയ സെവന്‍ പ്ലസ് ഇരുനൂറ്റി അമ്പത്താറ് ജിബി വരെ മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറീ വര്‍ദ്ധിപ്പിക്കാം. 3,800 എംഎഎച്ച് ബാറ്ററിയും, അതിവേഗ ചാര്‍ജ്ജറുമുള്ള നോക്കിയ സെവന്‍ പ്ലസ് ഒരു ഫുള്‍ ചാര്‍ജ്ജില്‍ തുടര്‍ച്ചയായി പത്തൊമ്പത് മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാമെന്നാണ് കമ്പനി പറയുന്നത്. ഇത്രയും സവിശേഷതകളോട് കൂടിയുള്ള ഈ ഫോണിന്റെ ഇന്ത്യന്‍ മാര്‍ക്കറ്റിലെ വില 25,999 രൂപയാണ്.

also read  വരുന്നൂ, സോണിയുടെ ബഡ്ജറ്റ് ഫോണ്‍... 13 മെഗാപിക്സല്‍ കാമറ, വില വെറും 9999 രൂപ?

Leave a comment