വരുന്നൂ, സോണിയുടെ ബഡ്ജറ്റ് ഫോണ്‍… 13 മെഗാപിക്സല്‍ കാമറ, വില വെറും 9999 രൂപ? വരുന്നൂ, സോണിയുടെ ബഡ്ജറ്റ് ഫോണ്‍… 13 മെഗാപിക്സല്‍ കാമറ, വില വെറും 9999 രൂപ?
സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് മികച്ച ബ്രാന്റായി ഇപ്പൊഴും നിലനില്‍ക്കുന്ന സോണിയുടെ പുതിയ ഫോണ്‍ വരുന്നു. എക്സ്പീരിയ L1 എന്ന മോഡലാണ് പുറത്തിറങ്ങാന്‍ പോവുന്നത്. പലപ്പോഴും ഉയര്‍ന്ന വിലയാണ് സോണി എക്സ്പീരിയയെ സാധാരണക്കാരില്‍ നിന്ന് അകറ്റി... വരുന്നൂ, സോണിയുടെ ബഡ്ജറ്റ് ഫോണ്‍… 13 മെഗാപിക്സല്‍ കാമറ, വില വെറും 9999 രൂപ?

സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് മികച്ച ബ്രാന്റായി ഇപ്പൊഴും നിലനില്‍ക്കുന്ന സോണിയുടെ പുതിയ ഫോണ്‍ വരുന്നു. എക്സ്പീരിയ L1 എന്ന മോഡലാണ് പുറത്തിറങ്ങാന്‍ പോവുന്നത്. പലപ്പോഴും ഉയര്‍ന്ന വിലയാണ് സോണി എക്സ്പീരിയയെ സാധാരണക്കാരില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നത്. അതിനൊരു അപവാദമാണ് എക്സ്പീരിയ L1. 5.5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്പ്ലേയില്‍ ഇറങ്ങുന്ന ഈ ഫോണിന്റെ വിപണിയില്‍ പ്രതീക്ഷിക്കുന്ന വില 9999 രൂപയാണ്.

720 x 1280 പിക്സല്‍ റവല്യൂഷനും, 1.45 ക്വാഡ്കോര്‍ മീഡിയാടെക് പ്രൊസസറുമായി വരുന്ന ഈ മോഡലിന് രണ്ട് ജിബി റാമും, പതിനാറ് ജിബിയുടെ ഇന്റേണല്‍ മെമ്മറിയുമാണുള്ളത്. മൈക്രോ എസ് ഡി കാര്‍ഡുപയോഗിച്ച് 256 ജിബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കാനാവും. ആന്‍ഡ്രോയ്ഡ് നോഗട്ടാണ് ഇതിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം.

ഏതൊരു സോണി എക്സ്പീരിയയുടെയും പ്രധാന ആകര്‍ഷണം അതിന്റെ ക്യാമറ തന്നെയായിരിക്കും. ഇവിടെയും അതില്‍ മാറ്റമില്ല. 13 മെഗാപിക്സലിന്റെ റിയര്‍ ക്യാമറയും 5 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയുമാണ് എക്സ്പീരിയ L1 നുള്ളത്. സിയൂസ് ലെന്‍സില്‍ വരുന്ന ഈ ക്യാമറകള്‍ അതുകൊണ്ട് തന്നെ മികച്ച ഇമേജ് ക്വാളിറ്റി തന്നെയായിരിക്കും നല്‍കുക.

also read  വുഡണ്‍ ടെക്സ്ച്ചറോട് കൂടിയ ബാക്ക് പാനല്‍, 3.5mm ഓഡിയോ ജാക്ക്: വണ്‍ പ്ലസ് 6 ന്റെ ചിത്രങ്ങള്‍ പുറത്തായി

Leave a comment