വരുന്നൂ, വണ്‍ പ്ലസിന്റെ കരുത്തന്‍ ഫോണ്‍ വരുന്നൂ, വണ്‍ പ്ലസിന്റെ കരുത്തന്‍ ഫോണ്‍
സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാകളായ വണ്‍ പ്ലസിന്റെ പുതിയ പുതിയ ഫോണ്‍ വണ്‍ പ്ലസ് 6 പുറത്തിറങ്ങുന്നത് ആരും പ്രതീക്ഷിക്കാത്ത കോണ്‍ഫിഗുരേഷനിലാണെന്ന് കമ്പനി സി.ഇ.ഒ പീറ്റ് ല്യൂ അറിയിച്ചു. വണ്‍ പ്ലസിന്റെ ഒഫീഷ്യല്‍ ഫോറത്തിലാണ്... വരുന്നൂ, വണ്‍ പ്ലസിന്റെ കരുത്തന്‍ ഫോണ്‍

സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാകളായ വണ്‍ പ്ലസിന്റെ പുതിയ പുതിയ ഫോണ്‍ വണ്‍ പ്ലസ് 6 പുറത്തിറങ്ങുന്നത് ആരും പ്രതീക്ഷിക്കാത്ത കോണ്‍ഫിഗുരേഷനിലാണെന്ന് കമ്പനി സി.ഇ.ഒ പീറ്റ് ല്യൂ അറിയിച്ചു. വണ്‍ പ്ലസിന്റെ ഒഫീഷ്യല്‍ ഫോറത്തിലാണ് ഈ വിവരം അദ്ദേഹം അറിയിച്ചിരിക്കുന്നത്. 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് സ്പേസും 8ജിബി റാമുമായിരിക്കും ഈ മോഡലില്‍ ഉണ്ടാവുക.

‘ആളുകള്‍ക്ക് സ്മാര്‍ട്ട്ഫോനുമായുള്ള ബന്ധമെന്നാണെന്ന് ഞങ്ങള്‍ പഠിച്ചു. കസ്റ്റമേഴ്സ് എന്താണ് കൂടുതലാഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കിയാണ് ഞങ്ങള്‍ ഈ പുതിയ പ്രൊഡക്ട് പുറത്തിറക്കുന്നത്. ഭാരം കുറഞ്ഞ, വേഗതയേറിയ മൊബൈലുകളോടാണ് ആളുകള്‍ക്ക് പ്രിയം. അതുകൊണ്ട് തന്നെ അത്തരമൊരു ഫോണാണ് ഞങ്ങള്‍ പുറത്തിറക്കുന്നതും” പീറ്റ് ല്യു പറയുന്നു. ഈ മോഡല്‍ വികസിപ്പിക്കുന്നതിനായി റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ FSE (Fast, Stable, Efficient) എന്ന പേരില്‍ ഒരു പുതിയ ടീം തന്നെ രൂപീകരിച്ചിരുന്നതായി അദ്ദേഹം പറയുന്നു.

വണ്‍ പ്ലസ് 6 നെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. അതിനെയെല്ലാം ശരിവയ്ക്കുന്ന വിധത്തിലാണ് ഇപ്പോള്‍ ഔദ്യോഗികമായ അറിയിപ്പ് വന്നിരിക്കുന്നത്. ക്വാല്‍കോമിന്റെ പുതിയ പ്രൊസസറായ സ്നാപ്പ്ഡ്രാഗണ്‍ 845 ലാണ് വണ്‍ പ്ലസിന്റെ ഈ മോഡല്‍ പ്രവര്‍ത്തിക്കുക.

also read  വിവോ V9 എങ്ങനെയുണ്ടെന്ന് നോക്കാം

Leave a comment