ആധാര്‍ ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍: എയര്‍ടെല്ലിനുണ്ടായിരുന്ന വിലക്ക് നീക്കി ആധാര്‍ ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍: എയര്‍ടെല്ലിനുണ്ടായിരുന്ന വിലക്ക് നീക്കി
ആധാര്‍ ഉപയോഗിച്ച് മൊബൈല്‍ ഉപയോക്താക്കളുടെ വെരിഫിക്കേഷന്‍ നടത്തുന്നതിന് ഭാരതി എയര്‍ടെല്ലിനുണ്ടായിരുന്ന വിലക്ക് യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (UIDAI) നീക്കി. ആധാറുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്ന ഗുരുതരമായ ആരോപണങ്ങളെല്ലാം പരിഹരിക്കപ്പെട്ടുവെന്ന എയര്‍ടെല്ലിന്റെ ഉറപ്പിലാണ്... ആധാര്‍ ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍: എയര്‍ടെല്ലിനുണ്ടായിരുന്ന വിലക്ക് നീക്കി

ആധാര്‍ ഉപയോഗിച്ച് മൊബൈല്‍ ഉപയോക്താക്കളുടെ വെരിഫിക്കേഷന്‍ നടത്തുന്നതിന് ഭാരതി എയര്‍ടെല്ലിനുണ്ടായിരുന്ന വിലക്ക് യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (UIDAI) നീക്കി. ആധാറുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്ന ഗുരുതരമായ ആരോപണങ്ങളെല്ലാം പരിഹരിക്കപ്പെട്ടുവെന്ന എയര്‍ടെല്ലിന്റെ ഉറപ്പിലാണ് ഈ നടപടി.

എന്നാല്‍ നിലവില്‍ എയര്‍ടെല്‍ പേയ്മെന്റ് ബാങ്കിനുള്ള വിലക്ക് തുടരാന്‍ തന്നെയാണ് UIDAI തീരുമാനം. സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുമ്പോള്‍ ഉപയോക്താക്കളറിയാതെ അവരുടെ പേരില്‍ എയര്‍ടെല്‍ പേയ്മെന്റ് ബാങ്ക് ആരംഭിക്കുകയും, അത് അവരുടെ പ്രൈമറി അക്കൗണ്ടായി മാറുകയും ചെയ്തിരുന്നു. അങ്ങനെ ഉപയോക്താവിന് വരുന്ന പാചകവാതകസബ്സിഡികളടക്കം അവരറിയാതെ ആ അക്കൗണ്ടിലേക്ക് പോവുന്നതായി വ്യാപകമായ പരാതിയുയര്‍ന്നിരുന്നു. ആ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എയര്‍ടെല്‍ പേയ്മെന്റ് ബാങ്കിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

also read  സ്വകാര്യനിമിഷത്തില്‍ സോഫിയയെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ച് ഹോളിവുഡ് നടന്‍ വില്‍ സ്മിത്ത് ; പക്ഷേ സംഭവിച്ചത് മറ്റൊന്ന്

Leave a comment