1,000 ജിബി ഡാറ്റ ഫ്രീ… ബിഗ് ബൈറ്റ് ഓഫറുമായി എയര്‍ടെല്‍ 1,000 ജിബി ഡാറ്റ ഫ്രീ… ബിഗ് ബൈറ്റ് ഓഫറുമായി എയര്‍ടെല്‍
ഡാറ്റാ വ്യവസായം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ടെലിഫോണ്‍ സേവന ദാതാക്കളുടെ മത്സരത്തില്‍ വമ്പന്‍ ഓഫറുമായി എയര്‍ടെല്‍ വരുന്നു. എയര്‍ടെലിന്റെ പുതിയ ഓഫര്‍ ഇതാണ്, ബ്രോഡ്ബാന്റ് വരിക്കാര്‍ക്ക് ആയിരം ജിബിയുടെ അധികഡാറ്റ! ഒക്ടോബര്‍ മുപ്പത്തൊന്ന്... 1,000 ജിബി ഡാറ്റ ഫ്രീ… ബിഗ് ബൈറ്റ് ഓഫറുമായി എയര്‍ടെല്‍

ഡാറ്റാ വ്യവസായം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ടെലിഫോണ്‍ സേവന ദാതാക്കളുടെ മത്സരത്തില്‍ വമ്പന്‍ ഓഫറുമായി എയര്‍ടെല്‍ വരുന്നു. എയര്‍ടെലിന്റെ പുതിയ ഓഫര്‍ ഇതാണ്, ബ്രോഡ്ബാന്റ് വരിക്കാര്‍ക്ക് ആയിരം ജിബിയുടെ അധികഡാറ്റ! ഒക്ടോബര്‍ മുപ്പത്തൊന്ന് വരെയാണ് ഓഫര്‍ ലഭ്യമാവുക.

പ്രധാന എതിരാളികളായ ജിയോ തങ്ങളുടെ ബ്രോഡ്ബാന്റ് ഓഫര്‍ പ്രഖ്യാപിക്കുന്നതിന് ഒരു മുഴം മുമ്പെ എറിഞ്ഞിരിക്കുകയാണ് എയര്‍ടെല്‍. ജിയോയിലേക്ക് പോവുന്നതിനു മുമ്പെ പുതിയ വരിക്കാരെ പിടിക്കാനും, നിലവിലുള്ള വരിക്കാരെ നിലനിര്‍ത്താനുമുള്ളതാന് എയര്‍ടെലിന്റെ ഈ ഓഫര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ മാര്‍ച്ച് മുപ്പത്തൊന്ന് വരെ മാത്രമേ ഈ ഓഫറുണ്ടായിരുന്നുള്ളൂ എങ്കില്‍ ജിയോ ഫൈബര്‍നെറ്റിന്റെ ഓഫര്‍ മുന്നില്‍ കണ്ടാണ് ഇപ്പോള്‍ ഇത് ഒക്ടോബര്‍ വരെ നീട്ടിയിരിക്കുന്നത്.

എയര്‍ടെല്ലിന്റെ എല്ലാ വരിക്കാര്‍ക്കും ഈ ഓഫര്‍ ലഭ്യമാവില്ല. മാസത്തിൽ 699 മുതല്‍ 1,799 രൂപ വരെയുള്ള പ്ലാനുകള്‍ക്ക് മാത്രമേ നിലവില്‍ ഈ ഓഫര്‍ കമ്പനി അനുവദിക്കുന്നുള്ളൂ. ഏത് വേഗതയ്ക്കുള്ള പ്ലാനാണോ അതേ വേഗതയില്‍ തന്നെ ഓഫര്‍ സമയത്ത് ഡാറ്റയും ഉപയോഗിക്കാം. കൂടാതെ ഓരോ മാസത്തിലും ബാക്കി വരുന്ന ഡാറ്റാ അവരുടെ അടുത്ത മാസത്തിലേക്ക് മാറ്റപ്പെടുകയും അത് ഒക്ടോബര്‍ മുപ്പത്തൊന്ന് വരെ ഉപയോഗിക്കാനുമുള്ള സൗകര്യവും ഈ ഓഫറിലൂടെ കമ്പനി നല്‍കുന്നുണ്ട്.

നിലവില്‍ വരീക്കാര്‍ക്കുള്ള ഡാറ്റ പൂര്‍ത്തിയായാല്‍ മാത്രമേ അധികഡാറ്റ ഉപയോഗിക്കാന്‍ സാധിക്കൂ. ഇതോടൊപ്പം തന്നെ എല്ലാ വരിക്കാര്‍ക്കും എയര്‍ടെല്‍ സൗജന്യമായി ആമസോണ്‍ പ്രൈം അംഗത്വവും നല്‍കുന്നുമുണ്ട്.

also read  എല്ലാ ഉപഭോക്താക്കള്‍ക്കും ജിയോ പ്രൈം മെമ്പര്‍ഷിപ്പ് ഒരു വര്‍ഷത്തേക്ക് കൂടി സൗജന്യം

Leave a comment