ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേധാവിയെ ആപ്പിള്‍ റാഞ്ചി ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേധാവിയെ ആപ്പിള്‍ റാഞ്ചി
ഗൂഗിളിന്റെ സെര്‍ച്ച് ആന്റ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്റ് തലവന്‍ ജോണ്‍ ഗ്യാനാന്‍ഡ്രിയ ഇനി ആപ്പിളിന്റെ എ.ഐ വിഭാഗം തലവനാവും. വരും കാലത്ത് എ.ഐക്കുണ്ടാവുന്ന മുന്‍ തൂക്കം കണ്ടറിഞ്ഞാണ് ആപ്പിള്‍ ഗൂഗിളില്‍ നിന്ന് ഇദ്ദേഹത്തെ തങ്ങളുടെ... ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേധാവിയെ ആപ്പിള്‍ റാഞ്ചി

ഗൂഗിളിന്റെ സെര്‍ച്ച് ആന്റ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്റ് തലവന്‍ ജോണ്‍ ഗ്യാനാന്‍ഡ്രിയ ഇനി ആപ്പിളിന്റെ എ.ഐ വിഭാഗം തലവനാവും. വരും കാലത്ത് എ.ഐക്കുണ്ടാവുന്ന മുന്‍ തൂക്കം കണ്ടറിഞ്ഞാണ് ആപ്പിള്‍ ഗൂഗിളില്‍ നിന്ന് ഇദ്ദേഹത്തെ തങ്ങളുടെ കമ്പനിയിലേക്കെത്തിച്ചിരിക്കുന്നത്. ഗൂഗിളിന്റെ പല പ്രധാനകണ്ടെത്തലുകളിലും നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള ആളാണ് ഗ്യാനാന്‍ഡ്രിയ.

ഗ്യാനാന്‍ഡ്രിയ ഇനി ആപ്പിളിന്റെ മെഷീന്‍ ലേണിങ്ങിന്റെയും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും തലവനാവുമെന്ന് ഔദ്യോഗികമായി ആപ്പിള്‍ കമ്പനി പ്രഖ്യാപിച്ചത് ഇന്നലെയായിരുന്നു. പതിനാറിലേറെ എക്സിക്യൂട്ടീവുകളുടെ തലവനായായിരിക്കും അദ്ദേഹം പ്രവര്‍ത്തിക്കുക എന്ന് ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടിവ് തിമോത്തി ഡി കുക്ക് അറിയിച്ചു.

ഗ്യാനാന്‍ഡ്രിയയെ ആപ്പിളിലെത്തിക്കാനായത് കമ്പനിയുടെ വലിയൊരു നേട്ടമായാണ് അവര്‍ കാണുന്നത്. ശബ്ദങ്ങളും, ചിത്രങ്ങളുമുപയോഗിച്ച് പുതിയ കണ്ടെത്തലുകള്‍ക്കായി സിലിക്കണ്‍ വാലിയിലെ ഒട്ടുമിക്കാ ടെക് കമ്പനികളും ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഈ മേഖലയില്‍ വലിയ രീതിയില്‍ പ്രവര്‍ത്തന പരിചയമുള്‍ല ഒരാളെ തങ്ങളുടെ എതിര്‍ നിരയില്‍ നിന്ന് കമ്പനിയിലെത്തിക്കാനായത് ഗുണം ചെയ്യുമെന്നാണ് ആപ്പിള്‍ കരുതുന്നത്.

അമ്പത്തിമൂന്നുകാരനായ ഗ്യാനാന്‍ഡ്രിയ 2010ലാണ് ഗൂഗിളില്‍ എത്തുന്നത്. സെര്‍ച്ച് എഞ്ചിന്‍ അടക്കമുള്ള ഗൂഗിള്‍ പ്രൊഡക്ടുകളിലെ എ.ഐ, ജിമെയില്‍, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പരിചയം മുതലെടുക്കാനാണ് ആപ്പിള്‍ തീരുമാനിച്ചിരിക്കുന്നത്.

also read  ആധാര്‍ ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍: എയര്‍ടെല്ലിനുണ്ടായിരുന്ന വിലക്ക് നീക്കി

Leave a comment