ജിയോയുടെ ഓഫര്‍ വീണ്ടും, 251 രൂപയ്ക്ക് നൂറ് ജിബിയിലേറെ ഡാറ്റ! ക്രിക്കറ്റ് പ്രേമികള്‍ക്ക് കോടികളുടെ സമ്മാനങ്ങള്‍ ജിയോയുടെ ഓഫര്‍ വീണ്ടും, 251 രൂപയ്ക്ക് നൂറ് ജിബിയിലേറെ ഡാറ്റ! ക്രിക്കറ്റ് പ്രേമികള്‍ക്ക് കോടികളുടെ സമ്മാനങ്ങള്‍
ടെലികോം മേഖലയില്‍ കിടമത്സരങ്ങള്‍ക്കിടെ  സേവനദാതാക്കളില്‍ ഇപ്പോള്‍ മുന്‍ നിരയിലുള്ള റിലയന്‍സ് ജിയോ തങ്ങളുടെ വരിക്കാരെ പിടിച്ചുനിര്‍ത്തുന്നതിനും പുതിയ വരിക്കാരെ ആകര്‍ഷിക്കുന്നതിനുമായി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. ക്രിക്കറ്റ് പ്രേമികളെ കൂടുതലായി ആകര്‍ഷിക്കുന്നതിനായി കഴിഞ്ഞ ദിവസം... ജിയോയുടെ ഓഫര്‍ വീണ്ടും, 251 രൂപയ്ക്ക് നൂറ് ജിബിയിലേറെ ഡാറ്റ! ക്രിക്കറ്റ് പ്രേമികള്‍ക്ക് കോടികളുടെ സമ്മാനങ്ങള്‍

ടെലികോം മേഖലയില്‍ കിടമത്സരങ്ങള്‍ക്കിടെ  സേവനദാതാക്കളില്‍ ഇപ്പോള്‍ മുന്‍ നിരയിലുള്ള റിലയന്‍സ് ജിയോ തങ്ങളുടെ വരിക്കാരെ പിടിച്ചുനിര്‍ത്തുന്നതിനും പുതിയ വരിക്കാരെ ആകര്‍ഷിക്കുന്നതിനുമായി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. ക്രിക്കറ്റ് പ്രേമികളെ കൂടുതലായി ആകര്‍ഷിക്കുന്നതിനായി കഴിഞ്ഞ ദിവസം ക്രിക്കറ്റ് സീസണ്‍ റീച്ചാര്‍ജ്ജ് പാക്കാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 251 രൂപയ്ക്ക് 51 ദിവസം കാലാവധിയുള്ള നൂറ്റിരണ്ട് ജിബി ഡാറ്റ ലഭിക്കുന്ന പുതിയ ഓഫറാണ് ജിയോ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടൊപ്പം തന്നെ വരുന്ന ക്രിക്കറ്റ് സീസണില്‍ വരിക്കാര്‍ക്ക് വേണ്ടി കോടികള്‍ സമ്മാനം ലഭിക്കുന്ന ക്രിക്കറ്റ് ലൈവ് ഗെയിമും ക്രിക്കറ്റുമായി ബന്ധപ്പെട്ട നര്‍മ്മ പരിപാടിയുംകമ്പനി ഒരൂക്കിക്കഴിഞ്ഞു.

ഈ മാസം ഏഴുമുതല്‍ മൈ ജിയോ ആപ്പ് വഴിയാണ് ക്രിക്കറ്റ് നര്‍മ്മ പരിപാടി നടക്കുന്നത്. ധന്‍ ധനാ ധന്‍ എന്നാണ് പരിപാടിക്ക് പേര് നല്‍കിയിട്ടുള്ളത്. സിനിമാ താരം സുനില്‍ ഗ്രോവര്‍, കമന്ററേറ്റര്‍ സമീര്‍ കൊച്ചാറുമാണ് ഈ ഷോയുടെ അവതാരകരായി രംഗത്തെത്തുന്നത്. കപില്‍ ദേവ്, വീരേന്ദര്‍ സെവാഗ് തുടങ്ങിയവരും പലപ്പോഴായി രംഗത്ത് വരും. വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ രാത്രി ഏഴരയ്ക്കാണ് ധന്‍ ധനാ ധന്‍ അവതരിപ്പിക്കുക.

ഇതോടൊപ്പം തന്നെയാണ് ക്രിക്കറ്റ് പ്രേമികള്‍ക്കായുള്ള ഗെയിമുകളും വരുന്നത്. കോടികളുടെ സമ്മാനം ഇതുവഴി ജിയോ നല്‍കുമെന്ന് പറയുന്നു. ക്രിക്കറ്റ് പ്ലേ എലോങ്ങ് എന്നാണ് ലൈവ് ഗെയിമിന് ജിയോ നല്‍കിയിരിക്കുന്ന പേര്. പതിനൊന്ന് ഭാഷകളിലായാണ് ഈ ഗെയിം അവതരിപ്പിക്കുക. കാറുകളും, മുംബൈയില്‍ ഒരു ഫ്ലാറ്റുമടക്കമുള്‍ല സമ്മാനങ്ങളാണ് വിജയികള്‍ക്കായി ജിയോ ഒരുക്കിയിട്ടുള്ളത്.

also read  സ്വകാര്യനിമിഷത്തില്‍ സോഫിയയെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ച് ഹോളിവുഡ് നടന്‍ വില്‍ സ്മിത്ത് ; പക്ഷേ സംഭവിച്ചത് മറ്റൊന്ന്

Leave a comment