ഇത് ജിയോയുടെ ഇന്റര്‍നെറ്റല്ല, ഡി.ടി.എച്ച്… മറ്റുള്ളവരുടെ കച്ചവടം പൂട്ടുമോ? ഇത് ജിയോയുടെ ഇന്റര്‍നെറ്റല്ല, ഡി.ടി.എച്ച്… മറ്റുള്ളവരുടെ കച്ചവടം പൂട്ടുമോ?
മൊബൈല്‍ ഇന്റര്‍നെറ്റ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോയുടെ പുതിയ ഉത്പന്നം വിപണിയിലേക്ക്. ഇത്തവണ ഡി ടി എച്ചാണ് ജിയോ പുറത്തിറക്കുന്നത്. നേരത്തെ തന്നെ ജിയോ ഈ രംഗത്തേക്ക് കടന്നുവരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍... ഇത് ജിയോയുടെ ഇന്റര്‍നെറ്റല്ല, ഡി.ടി.എച്ച്… മറ്റുള്ളവരുടെ കച്ചവടം പൂട്ടുമോ?

മൊബൈല്‍ ഇന്റര്‍നെറ്റ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോയുടെ പുതിയ ഉത്പന്നം വിപണിയിലേക്ക്. ഇത്തവണ ഡി ടി എച്ചാണ് ജിയോ പുറത്തിറക്കുന്നത്. നേരത്തെ തന്നെ ജിയോ ഈ രംഗത്തേക്ക് കടന്നുവരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ജിയോയുടെതാണെന്ന രീതിയില്‍ ചില വെബ്സൈറ്റുകള്‍ സെറ്റ് ടോപ്പ് ബോക്സുകളുടെയും, റിമോട്ടിന്റെയും ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ഐ പി (ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍‌) അടിസ്ഥാനമാക്കിയുള്ളതാണ് ജിയോയുടെ സെറ്റ് ടോപ്പ് ബോക്സുകള്‍ എന്നാണ് സൂചന. ജിയോയുടെ തന്നെ ഫൈബര്‍ കണക്ഷനുമായോ, ഡിഷുമായോ ബന്ധിപ്പിച്ചാണ് ഈ സെറ്റ് ടോപ്പ് ബോക്സ് പ്രവര്‍ത്തിക്കുക. രണ്ടിനും ഒരേ ബോക്സ് തന്നെ ഉപയോഗിക്കാനാവും. ഈ രണ്ട് ഓപ്ഷനുകളുമുള്ള സെറ്റ് ടോപ്പ് ബോക്സിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

സെറ്റ് ടോപ്പ് ബോക്സ് നിര്‍മ്മാണത്തിനായി പ്രത്യേകം പ്ലാന്റുകള്‍ തന്നെ ഇന്ത്യയില്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിക്കുമെന്ന് ജിയോയുടെ തലവനായ മുകേഷ് അംബാനി നേരത്തെ പറഞ്ഞിരുന്നതാണ്. അതുകൊണ്ട് തന്നെ ജിയോ ഡി ടി എച്ച് മേഖലയില്‍ കൂടുതല്‍ പണം മുടക്കുമെന്നുള്ളത് അന്നേ വ്യക്തമായിരുന്നു. അതിനെ ശരി വയ്ക്കുന്ന രീതിയിലാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

നിലവിലുള്ള സെറ്റ് ടോപ്പ് ബോക്സുകളില്‍ നിന്ന് ഏറെ വ്യത്യാസങ്ങളും ഫീച്ചറുകളും ജിയോയ്ക്കുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതില്‍ നെറ്റ് വര്‍ക്കില്‍ നിന്നുള്ള ചാനലുകള്‍ക്ക് പുറമേ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തും ചാനലുകള്‍ കാണാനാവും. അതുപോലെ ആമസോണ്‍ ഫയര്‍ സ്റ്റിക്ക്, ഗൂഗിള്‍ ക്രോംകാസ്റ്റ് എന്നിവ കണക്ട് ചെയ്തും പരിപാടികള്‍ ആസ്വദിക്കാം.

കുറഞ്ഞ വിലയ്ക്ക് ഉത്പന്നം അവതരിപ്പിക്കുകയും സാങ്കേതികമായി മറ്റ് കമ്പനികളെ പിന്നിലാക്കുകയും ചെയ്ത് ഡി ടി എച്ച് വിപണി പിടിച്ചെടുക്കുക എന്നതായിരിക്കും ജിയോയുടെ തന്ത്രമെന്ന് വിലയിരുത്തപ്പെടുന്നു. അഞ്ഞൂറീലേറെ ചാനലുകള്‍ ആദ്യഘട്ടത്തില്‍ നല്‍കുകയും പിന്നീട് ചാനലുകളുടെ എണ്ണം കൂട്ടുകയും ചെയ്യുമെന്നാണ് കരുതുന്നത്. നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം, ഹോട്ട്സ്റ്റാര്‍, വൂട്ട് എന്നീ കമ്പനികളുമായുള്ള സഹകരണവും ജിയോയെ ഒരുപാട് മുന്നില്‍ നിര്‍ത്തുന്ന ഘടകമാണ്.

also read  ചൈനയുടെ ഉപഗ്രഹം കത്തിയമര്‍ന്ന് ഭൂമിയില്‍ പതിച്ചു

Leave a comment