സോണിയുടെ പുതിയ സി എഫ് മെമ്മറി കാര്‍ഡുകള്‍ പുറത്തിറങ്ങി സോണിയുടെ പുതിയ സി എഫ് മെമ്മറി കാര്‍ഡുകള്‍ പുറത്തിറങ്ങി
ഫോട്ടോഗ്രാഫര്‍മാര്‍ക്കും, വീഡിയോഗ്രാഫര്‍മാര്‍ക്കുമുള്ള സോണിയുടെ പുതിയ ഹൈ സ്പീഡ് മെമ്മറി കാര്‍ഡുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. G സീരീസിലുള്ള CFast 2.0 കാര്‍ഡുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. വലിയ സ്റ്റോറേജ് സ്പേസും, സ്പീഡും വേണ്ട ഡി എസ് എല്‍... സോണിയുടെ പുതിയ സി എഫ് മെമ്മറി കാര്‍ഡുകള്‍ പുറത്തിറങ്ങി

ഫോട്ടോഗ്രാഫര്‍മാര്‍ക്കും, വീഡിയോഗ്രാഫര്‍മാര്‍ക്കുമുള്ള സോണിയുടെ പുതിയ ഹൈ സ്പീഡ് മെമ്മറി കാര്‍ഡുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. G സീരീസിലുള്ള CFast 2.0 കാര്‍ഡുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. വലിയ സ്റ്റോറേജ് സ്പേസും, സ്പീഡും വേണ്ട ഡി എസ് എല്‍ ആര്‍ ക്യാമറകള്‍, 4K ക്യാമറകള്‍ എന്നിവയ്ക്ക് വേണ്ടിയുള്ളതാണ് ഈ കാര്‍ഡുകള്‍ എന്ന് സോണി ഇന്ത്യയുടെ മേധാവികള്‍ പറയുന്നു.

ഒരു സെക്കന്റില്‍ 510MB റൈറ്റിംഗ് സ്പീഡും, ഒരു സെക്കന്റില്‍ 530MB റീഡിംഗ് സ്പീഡുമാണ് സോണി ഈ കാര്‍ഡിന് അവകാശപ്പേടുന്നത്. 4K വീഡിയോ റെക്കോഡിങ്ങിന് സെക്കന്റില്‍ 130MBയും VPG130 സപ്പോര്‍ട്ടുമടകം ഹൈ പെര്‍ഫോമന്‍സും ലഭിക്കും. എല്ലാ കാലാവസ്ഥയിലും, പ്രതികൂലാവസ്ഥകളിലും കാര്‍ഡിന് ഡാറ്റയെ സംരക്ഷിക്കാനാവുമെന്നും, കാര്‍ഡിന്റെ മറ്റീരിയല്‍ മികച്ചതായതുകൊണ്ട് അതിന്റെ കേസിങ്ങ് എളുപ്പത്തില്‍ കേടാവില്ലെന്നും കമ്പനി പറയുന്നു. അതുപോലെത്തന്നെ സോണിയുടെ ഫയല്‍ റെസ്ക്യൂ സോഫ്റ്റ് വെയര്‍ ഈ കാര്‍ഡിനൊപ്പം ഉപയോഗിക്കാനുമാവും. റോ ഇമേജുകളും, വീഡിയോകളും ഡിലീറ്റ് ചെയ്താലും ഈ സോഫ്റ്റ് വെയറുപയോഗിച്ച് അതെല്ലാം റിക്കവര്‍ ചെയ്യാനാവുമെന്ന് സോണി അവകാശപ്പെടുന്നു.

32GB, 64GB, 128GB എന്നിങ്ങനെയുള്ള സ്റ്റോറേജ് കപ്പാസിറ്റിയിലാണ് ഈ കാര്‍ഡ് വിപണിയില്‍ ലഭ്യമാവുക. വില യഥാക്രമം 7,400,11,400, 22,100 രൂപയായിരിക്കും. സോണി സെന്ററുകളിലും ലീഡിങ്ങ് ഇലക്ട്രോണിക് ഷോപ്പുകളിലും ഈ കാര്‍ഡുകള്‍ ലഭ്യമാവുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

also read  4G ഉപയോഗിച്ച് മടുത്തോ? എങ്കില്‍ ഇതാ 5G വരുന്നു

Leave a comment