ഐഫോണിനേനയും സാംസങ്ങിനെയും ഞെട്ടിച്ചു വിവോ ഐഫോണിനേനയും സാംസങ്ങിനെയും ഞെട്ടിച്ചു വിവോ
മൊബൈൽ ഇൻഡസ്ട്രിയിൽ ഭീമന്മാരായ സാംസങ്ങിനെയും ആപ്പിളിനെയും ഞെട്ടിച്ചു വിവോ ലോകത്തിലെ ആദ്യ സ്‌ക്രീനിൽ ഫിംഗർപ്രിന്റ് ലോക്കോട് കൂടിയ ഫോൺ പുറത്തിറക്കി. അമേരിക്കയിലെ ലാസ് വെഗാസിൽ നടന്ന CES 2018 എക്സിബിഷനിലാണ് വിവോ തങ്ങളുടെ... ഐഫോണിനേനയും സാംസങ്ങിനെയും ഞെട്ടിച്ചു വിവോ

മൊബൈൽ ഇൻഡസ്ട്രിയിൽ ഭീമന്മാരായ സാംസങ്ങിനെയും ആപ്പിളിനെയും ഞെട്ടിച്ചു വിവോ ലോകത്തിലെ ആദ്യ സ്‌ക്രീനിൽ ഫിംഗർപ്രിന്റ് ലോക്കോട് കൂടിയ ഫോൺ പുറത്തിറക്കി. അമേരിക്കയിലെ ലാസ് വെഗാസിൽ നടന്ന CES 2018 എക്സിബിഷനിലാണ് വിവോ തങ്ങളുടെ ഫ്ലാഗ്ഷിപ് മോഡൽ ആയ ഈ ഫോൺ പുറത്തിറക്കിയത് . ഇതുവരെ മാർകെറ്റിൽ ലഭ്യമല്ലാതെ ഈ ഫോൺ 2018 ലെ ആദ്യ മാസങ്ങളോട് കൂടി മാർക്കറ്റിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്.

സിനാപ്റ്റിക് ക്ലിയർ ഐഡി FS9500 എന്ന ചിപ്പ് ഡിസ്പ്ലേ ഗ്ലാസ്സിനും OLED പാനലിനും ഇടയിൽ ഘടിപ്പിച്ചാണ് ഈ ഫിംഗർ ലോക്ക് പ്രവർത്തിക്കുന്നത്. നിലവിൽ സാംസങും ആപ്പിളുമെല്ലാം ഈ രീതിയിൽ ഗവേഷണം നടത്തുന്നുണ്ടെങ്കിലും പൂർണതയോടു കൂടി ആദ്യമായി അവതരിപ്പിച്ചത് vivo ആണ്. ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ ഫോണും vivo തന്നെയാണ്.

6.4 ഇഞ്ച് വലിപ്പമുള്ള സ്ക്രീനും പ്രൈമറി ഡ്യൂവൽ ക്യാമറയും ഈ ഫോണിന്റെ ഭംഗി എടുത്തു കാണിക്കുന്നു. ഇതുവരെ പേര് നല്കിയിട്ടില്ലാതെ ഈ ഫോൺ ചെറിയ ചില മാറ്റത്തോട് കൂടി ഉടൻ തന്നെ വിപണിയിൽ ലഭ്യമാകുമെന്നും ഒഫീഷ്യൽസ് വ്യക്തമാക്കി

also read  ആദായനികുതി ഓണ്‍ലൈന്‍ വഴി എങ്ങനെ അടയ്ക്കാം? മാര്‍ച്ച് 31 ആണ് അവസാന തീയതി, മറക്കരുത്

Leave a comment