ഷവോമി ആരാധകരേ, നിങ്ങള്‍ക്കിതാ ഓഫറുകളുടെ പൂരം! ഷവോമി ആരാധകരേ, നിങ്ങള്‍ക്കിതാ ഓഫറുകളുടെ പൂരം!
ഷവോമി കമ്പനി തങ്ങളുടെ ഫാന്‍സിനായി നടത്തുന്ന ഫാന്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ മാസം അഞ്ച്, ആറ് തിയ്യതികളിലായി നടക്കും. കമ്പനി പുറത്തിറക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍, വെയറബിള്‍സ്, മറ്റ് ഗാഡ്ജറ്റുകള്‍ എന്നിവ വന്‍ ഓഫറുകളോടെയും കോംബോ... ഷവോമി ആരാധകരേ, നിങ്ങള്‍ക്കിതാ ഓഫറുകളുടെ പൂരം!

ഷവോമി കമ്പനി തങ്ങളുടെ ഫാന്‍സിനായി നടത്തുന്ന ഫാന്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ മാസം അഞ്ച്, ആറ് തിയ്യതികളിലായി നടക്കും. കമ്പനി പുറത്തിറക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍, വെയറബിള്‍സ്, മറ്റ് ഗാഡ്ജറ്റുകള്‍ എന്നിവ വന്‍ ഓഫറുകളോടെയും കോംബോ പാക്കുകളിലൂടെയും ലഭിക്കുമെന്നതാണ് ഫാന്‍ ഫെസ്റ്റിവലിന്റെ പ്രത്യേകത. ഷവോമിയുടെ വെബ്സൈറ്റ്, ആപ്പ് എന്നിവയിലൂടെ ഓണ്‍ലൈന്‍ മാത്രമായാണ് ഫാന്‍ ഫെസ്റ്റിവല്‍ നടക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് നിരവധി ഓഫറുകളും, സമ്മാനപദ്ധതികളൂമാണ് ഷവോമി ഒരുക്കിയിട്ടുള്ളത്. റെഡ് മി നോട്ട് 5 പ്രൊ വാങ്ങുന്നവര്‍ക്ക് എം ഐയുടെ ഒരു ഹെഡ്ഫോണ്‍ സൗജന്യമായി ലഭിക്കും. സോഷ്യല്‍ മ്യൂസിക് സ്ട്രീമിങ്ങ് ആപ്പ് ആയ മ്യൂസിക്.ലിയുമായി സഹകരിച്ച എം എഇ മിക്സ് 2 നേടാനുള്ളാ ഒരു സമ്മാനപദ്ധതിയും കഴിഞ്ഞ മാസം അവസാനത്തോടെ ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. അതുപോലെ ഫേസ്ബുക്കിലെ സുഹൃത്തുക്കളെ ക്ഷണിച്ച് തങ്ങളുടെ പോസ്റ്റിന് കൂടുതല്‍ ലൈക്കുകള്‍ നേടുന്നവര്‍ക്ക് എം ഐ ബാന്റ് സ്വന്തമാക്കാനുള്ള അവസരവും ഇതോടൊപ്പം ഷവോമി തയ്യാറാക്കിയിരിക്കുന്നു.

മേളയോടനുബന്ധിച്ചുള്ള ഡിസ്കൗണ്ട് കൂപ്പണുകളാണ് മറ്റൊരു ശ്രദ്ധകേന്ദ്രം. ഏകദേശം നാല്പത് ലക്ഷം രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകളാണ് ഇതോടനുബന്ധിച്ച് ഷവോമി പുറത്തിറക്കിയിരിക്കുന്നത്. കമ്പനിയുടെ ആപ്പിലോ, ഔദ്യോഗിക വെബ്സൈറ്റിലോ പോയി ഒരു ടീം ഉണ്ടാക്കുകയും, സുഹൃത്തുക്കളെയും മറ്റും ടീമില്‍ അംഗമാവാന്‍ ക്ഷണിക്കുകയുമാണ് ചെയ്യേണ്ടത്. രണ്ടംഗങ്ങളുള്ള സംഘത്തിന് മുന്നൂറ് രൂപയുടെ കൂപ്പണാണ് ലഭിക്കുക. ഏപ്രില്‍ നാലിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ കൂപ്പണുകള്‍ ലഭ്യമാവുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ഇതോടൊപ്പം തന്നെ ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ പ്രതീക്ഷിക്കാത്ത സമ്മാനങ്ങള്‍ പല മത്സരങ്ങളിലൂടെയും ലഭിക്കുമെന്നും ഷവോമി പറയുന്നുണ്ട്. ഫാന്‍ ഫെസ്റ്റിവല്‍ നടക്കുന്ന രണ്ട് ദിവസങ്ങളിലും ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ തങ്ങളുടെ ഔദ്യോഗിക സൈറ്റിലോ ആപ്പിലോ സൈന്‍ ഇന്‍ ചെയ്തിരിക്കണമന്നും ഓര്‍ഡര്‍ ചെയ്തിരിക്കണമെന്നുമാണ് കമ്പനി പറയുന്നത്. ഇതോടൊപ്പം തന്നെ സ്മാര്‍ട്ട് ഫോണ്‍ ഓഫറുകള്‍ക്കായി കളര്‍ അവര്‍ പ്ലാനെറ്റ് എന്ന പേരില്‍ മാറ്റൊരു കാമ്പൈനും ഷവോമി ഒരുക്കുന്നുണ്ട്.

also read  ഇത് ജിയോയുടെ ഇന്റര്‍നെറ്റല്ല, ഡി.ടി.എച്ച്... മറ്റുള്ളവരുടെ കച്ചവടം പൂട്ടുമോ?

Leave a comment