റെഡ് മി 5: എന്തെല്ലാമാണ് പ്രത്യേകതകളെന്ന് നോക്കാം റെഡ് മി 5: എന്തെല്ലാമാണ് പ്രത്യേകതകളെന്ന് നോക്കാം
4
റെഡ്മി നോട്ട് 5 ന് ശേഷം (9,999 രൂപ), നോട്ട് 5 പ്രോ (13,999 രൂപ), Xiaomi കൂടുതൽ കുറഞ്ഞ വിലയുള്ള റെഡ്മി 5 ഫോണുകൾ പുറത്തിറക്കിയിരിക്കുന്നു. റെഡ്മി നോട്ട് 5 ന്റെ... റെഡ് മി 5: എന്തെല്ലാമാണ് പ്രത്യേകതകളെന്ന് നോക്കാം

റെഡ്മി നോട്ട് 5 ന് ശേഷം (9,999 രൂപ), നോട്ട് 5 പ്രോ (13,999 രൂപ), Xiaomi കൂടുതൽ കുറഞ്ഞ വിലയുള്ള റെഡ്മി 5 ഫോണുകൾ പുറത്തിറക്കിയിരിക്കുന്നു. റെഡ്മി നോട്ട് 5 ന്റെ ഒരു ചെറിയ വേരിയന്റാണ് 7999 രൂപയില്‍ വിലയാരംഭിക്കുന്ന റെഡ്മി 5. Xiaomiയുടെ Mi.com ലും Amazon.in ലും പ്രതിവാര ഫ്ലാഷ് സെയിലിലൂടെ ഈ ഫോണുകള്‍ ലഭ്യമാണ്.

ഈ ഫോണിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

വളരെ കനം കുറഞ്ഞ രൂപകൽപ്പന വഴി ഫോണിന് വലിയ സൈസ് ഇല്ലാതെ തന്നെ സ്ക്രീനുകൾക്ക് പരമാവധി സൈസ് നല്‍കാന്‍ സാധിച്ചിട്ടുണ്ട്. 7,000-8,000 രൂപയ്ക്കുള്ളില്‍ വലിയ സ്ക്രീനോട് കൂടി ലഭിക്കുന്ന മികച്ച ഫോണുകളില്‍ ഒന്നാണ് റെഡ് മി 5 എന്നത് സംശയമില്ലാതെ തന്നെ പറയാം.

151.8 മില്ലി മീറ്റര്‍ നീളവും, 157ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. റെഡ്മിയുടെ മുന്‍ കാല മോഡലുകളില്‍ നിന്ന് വലിയ സ്ക്രീനോട് കൂടിയ ഭാരം കുറഞ്ഞ ഫോണ്‍ എന്ന നേട്ടവും റെഡ് മി 5ന് അവകാശപ്പെടാം.

ഗോള്‍ഡന്‍, ബ്ലാക്ക്, ലേക്ക് ബ്ലൂ, റോസ് ഗോള്‍ഡ് എന്നീ നാല് നിറങ്ങളില്‍ ഈ ഫോണ്‍ വിപണിയില്‍ ലഭ്യമാണ്. റെഡ് മി നോട്ട് 5ലേത് പോലെ തന്നെ ഫിംഗര്‍ പ്രിന്റ് സ്കാനര്‍ ഫോണിന്റെ പുറകുവശത്ത് തന്നെയാണെങ്കിലും മുന്‍ മോഡലുകളേക്കാള്‍ കൃത്യതയും വേഗതയും ഇതിനുണ്ട്.

5.7 ഇഞ്ച് സ്ക്രീനിന് 1,440×720 പിക്സല്‍ സ്ക്രീന്‍ റെസൊല്യൂഷന്‍ മാത്രമേയുള്ളൂ എന്നത് ഒരു പോരായ്മയാണെന്ന് പറയാനാവില്ല. എങ്കിലും, റെഡ് മിയുടെ മറ്റ് മോഡലുകളിലെ സ്ക്രീന്‍ റെസൊല്യൂഷനുകളില്‍ നിന്ന് അല്പം കുറവ് റെഡ് മി 5നുണ്ട്. അതുകൊണ്ട് തന്നെ സ്ക്രീന്‍ ഒരല്പം തെളിച്ചം കുറവുള്ളതായി തോന്നാം.

also read  വുഡണ്‍ ടെക്സ്ച്ചറോട് കൂടിയ ബാക്ക് പാനല്‍, 3.5mm ഓഡിയോ ജാക്ക്: വണ്‍ പ്ലസ് 6 ന്റെ ചിത്രങ്ങള്‍ പുറത്തായി

റെഡ് മി 5 ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 7.1 (നോഗട്ട്)ലാണ് പ്രവര്‍ത്തിക്കുന്നത്. MIUI 9 എന്ന യൂസര്‍ ഇന്റര്‍ഫേസ് ഉപയോക്താവിന് നല്ലൊരു ദൃശ്യാനുഭവം നല്‍കുന്നുണ്ട്. ഈ ഇന്റര്‍ഫേസില്‍ തന്നെയാണ് സെന്‍സിറ്റീവ് നാവിഗേഷന്‍ കീകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ 450 ഒക്ടാകോര്‍ ചിപ്സെറ്റ് 1.8GHz പ്രൊസസറിലാണ് റെഡ് മി 5 പ്രവര്‍ത്തിക്കുന്നത്. മുന്‍ മോഡലുകളിലെ 1.4GHz, 430 ഒക്ടാകോര്‍ പ്രൊസസറിനെ മാറ്റിക്കൊണ്ട് വന്ന ഈ പുതിയ പ്രൊസസര്‍ മികച്ച വേഗത ഫോണിന് പ്രദാനം ചെയ്യുന്നു. റെഡ് മി 5യുടെ ബേസിക് മോഡല്‍ 2 ജിബി റാമിലാണ് തുടങ്ങുന്നത്. മറ്റേത് ഫോണിനെയും പോലെ മൈക്രോ എസ് ഡി കാര്‍ഡുപയോഗിച്ച് സ്റ്റോറേജ് കപ്പാസിറ്റി വര്‍ദ്ധിപ്പിക്കാനും ഇതില്‍ സാധിക്കും.

മികച്ച ബാറ്ററി ബാക്കപ്പാണ് ഈ ഫോണിന്റെ മറ്റൊരു പ്രത്യേകത. ഇതിന്റെ 3,300MAh ബാറ്ററി ഒരു ചാര്‍ജില്‍ തന്നെ ഒരു ദിവസം മുഴുവന്‍ ചാര്‍ജ്ജ് നല്‍കും.

ക്യാമറ ഒരു റെഡ് മി ഫോണില്‍ നമുക്ക് പ്രതീക്ഷിക്കാവുന്നത് തന്നെ ഇതിലുമുണ്ട്. പക്ഷേ, മറ്റ് മോഡലുകളെ അപേക്ഷിച്ച് ഒരല്പം നിരാശയാണെന്ന് മാത്രം. എങ്കിലും ഒരു ബഡ്ജറ്റ് ഫോണില്‍ നിങ്ങള്‍ക്ക് ഇതിലുമേറെ പ്രതീക്ഷിക്കാനാവില്ല. ഫോട്ടോസ് മൊബൈല്‍ സ്ക്രീനില്‍ ഷാര്‍പ്പാണെങ്കിലും, വലിയ സ്ക്രീനിലേക്ക് വരുമ്പോള്‍ ഷാര്‍പ്പ്നെസ്സ് കുറവുള്ളതായി കാണാം. പകല്‍ സമയത്ത് നല്ല പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ തന്നെ ലോ ലൈറ്റില്‍ ക്യാമറ തീരെ നിരാശപ്പെടുത്തും.

RED MI 5

₹ 7,999.00
RED MI 5
7.4

ഡിസൈന്‍

8.0 /10

ഡിസ് പ്ലേ

7.0 /10

ക്യാമറ

6.0 /10

പെര്‍ഫോമന്‍സ്

8.0 /10

ബാറ്ററി ലൈഫ്

8.0 /10

Pros

  • കുറഞ്ഞ വില
  • വലിയ ഡിസ് പ്ലേ
  • ആകര്‍ഷകമായ ഡിസൈന്‍
  • മികച്ച ബാറ്ററി ലൈഫ്
  • വേഗതയാര്‍ന്ന പ്രൊസസര്‍

Cons

  • ക്യാമറ

Leave a comment