റയൽ മാഡ്രിഡ് ഫൈനലിൽ. ബയേൺ മടങ്ങുന്നു തല ഉയർത്തി റയൽ മാഡ്രിഡ് ഫൈനലിൽ. ബയേൺ മടങ്ങുന്നു തല ഉയർത്തി
ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ രണ്ടാം പാദത്തിൽ ജയം റയലിന് ഒപ്പമാണെങ്കിലും കളി മികവ് ബയേണിന് ഒപ്പമായിരുന്നു. കളി കണ്ടിരുന്ന ഏതൊരാളെയും കണ്ണിമ വെട്ടാനുള്ള സമയം പോലും ഇട നൽകാതെ ഒരു പോസ്റ്റിൽ നിന്ന്... റയൽ മാഡ്രിഡ് ഫൈനലിൽ. ബയേൺ മടങ്ങുന്നു തല ഉയർത്തി

ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ രണ്ടാം പാദത്തിൽ ജയം റയലിന് ഒപ്പമാണെങ്കിലും കളി മികവ് ബയേണിന് ഒപ്പമായിരുന്നു. കളി കണ്ടിരുന്ന ഏതൊരാളെയും കണ്ണിമ വെട്ടാനുള്ള സമയം പോലും ഇട നൽകാതെ ഒരു പോസ്റ്റിൽ നിന്ന് മറ്റൊരു പോസ്റ്റിലേക്കും അവിടെ നിന്നും തിരിച്ചും പന്തുമായി ഇരു ടീമുകളും മുന്നേറി മത്സരിച്ചു. ഒന്നാം പാദത്തിൽ ലഭിച്ച ലീഡ് നില നിർത്താനാണ് റയൽ ശ്രമിച്ചതെങ്കിൽ ജയം മാത്രം മുന്നിൽ കണ്ടുള്ള കളിയായിരുന്നു ബയേൺ കാഴ്ചവെച്ചത്.

ജയം മാത്രമാണ് തങ്ങളുടെ ലക്‌ഷ്യം എന്ന് കാണികളെ തോന്നിപ്പിക്കും വിധം കളിയുടെ 3 ആം മിനിറ്റിൽ തന്നെ ഒന്നാം പാദത്തിൽ ബയേണിനായി വലകുലുക്കിയ കിമ്മിച് രണ്ടാം പാദത്തിലും ഗോൾ നേടുകയായിരുന്നു. എന്നാൽ ബയേണിന്റെ ആ സന്തോഷത്തിനു അധികം ഇട നൽകാതെ 11 ആം മിനിറ്റിൽ കരീം ബെൻസൈമാ കോർണർ പൊസിഷനിൽനിന്നു മാഴ്സലോ നൽകിയ ഒരു ലോങ്ങ് റേഞ്ച് പാസിൽ മനോഹരമായ ഹെഡറിലൂടെ ഗോളാക്കി മാറ്റി.കളിയുടെ കൂടുതൽ സമയവും പന്ത് കൈവശം വെച്ച ബയേൺ തുടരെ തുടരെ റയലിന്റെ ഗോൾ മുഖത്തേക്ക് പന്തുമായി കുതിച്ചെങ്കിലും റാമോസും നവാസും ഒരു വിലങ്ങു തടിയായി നിന്നു. ബയേണിന്റെ പല ഗോൾ ശ്രമങ്ങളും നവാസ് തട്ടി മാറ്റുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബയേൺ ഡിഫെൻഡർ നൽകിയ ഒരു മൈനസ് പാസ് സ്വീകരിക്കുന്നത്തിൽ പിശക് പറ്റിയ ഗോൾ കീപ്പർ ഉൾരെക്കിൻറെ കാലിനിടയിലൂടെ പോയ പന്ത് വലയിലേക്ക് തട്ടി മാറ്റി അവസരം കാത്തുനിന്ന ബെൻസിമ ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ കളിയുടെ സ്കോർ 2-1 ഉം അഗ്രിഗേറ്റ് ഗോൾ 4-2 ഉം ആക്കുകയായിരുന്നു. ഗോൾ വഴങ്ങിയ ശേഷവും തുടരെ തുടരെ റയലിന്റെ ഗോൾ മുഖത്തേക്ക് പന്തുമായി കുതിച്ച ബയേൺ താരങ്ങളുടെ ഷോട്ടുകൾ ഗോൾ കേപ്പീര് നവാസ്ന പലവിധത്തിൽ വാസ് തട്ടി മാറ്റി. എന്നാൽ കളിയുടെ 63 ആം മിനിറ്റിൽ ബയേണിൽ കളിക്കുന്ന റയൽ ആരാധകർ ഇപ്പോളും ഇഷ്ട്ടപെടുന്ന റയലിന്റെ മുൻ ഇഷ്ടതാരം റോഡ്രിഗസ് നടത്തിയ ഒരു ഉഗ്രൻ അറ്റാക്കിലൂടെ ബയേൺ വീണ്ടും ഗോൾ നേടിയപ്പോൾ തന്നെ ഇപ്പോഴും സ്നേഹത്തോടെ കാണുന്ന റയലിന്റെ ഒരു പറ്റം ആരാധകർക്കിടയിൽ ഗോൾ നേടിയത് ആഹ്ലാദിക്കാൻ റോഡ്രിഗസ് തയ്യാറായില്ല.

ഒരു ഗോൾ കൂടി നേടിയാൽ എവേ ഗോളിന്റെ ആനുകൂല്യത്തിൽ ഫൈനലിലേക്ക് കടക്കാമെന്നിരിക്കെ ബയേൺ ശക്ത്തമായ പല മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ബയേണിന്റെ ഡിഫെസൻസിനെയും ഗോൾ കീപ്പർ നവാസിനെയും കടന്നു അത് ഗോളാക്കി മാറ്റാൻ ബയേൺ താരങ്ങൾക്കായില്ല. അവസാന വിസിൽ മുഴങ്ങിയപ്പോൾ കാണികളുടെ മുൻപിൽ തല ഉയർത്തി തന്നെയാണ് ബയേൺ കളിക്കളം വിട്ടത്. സിദാന്റെയും ടീമിന്റെയും തുടർച്ചയായ മൂനാം ചാമ്പ്യൻസ് ലീഗ് ഫൈനൽ ആണിത്. ഇന്ന് നടക്കുന്ന റോമാ ലിവർപൂൾ മത്സരത്തിലെ വിജയികളായിരിക്കും റയലിന്റെ ഫൈനലിലെ എതിരാളികൾ. ആ ഒരു കടമ്പയും കടന്നാൽ റയലിന്റെ തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടമാകും ഇത്തവണത്തേത്.

also read  സ്വലാഹ് ഈ വർഷത്തെ FWA ഫുട്ബോളർ ഓഫ് ദി ഇയർ

Leave a comment