സ്വലാഹ് ഈ വർഷത്തെ FWA ഫുട്ബോളർ ഓഫ് ദി ഇയർ സ്വലാഹ് ഈ വർഷത്തെ FWA ഫുട്ബോളർ ഓഫ് ദി ഇയർ
ഈജിപ്ഷ്യൻ കിംഗ് എന്ന ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ലിവർപൂളിന്റെ സ്വന്തം സ്വലാഹ് ഫുട്ബോൾ റൈറ്റേഴ്‌സ് അസോസിയേഷന്റെ (FWA) ഫുട്ബോളർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.ആദ്യമായാണ് ഒരു ആഫ്രിക്കൻ താരം ഇത്തരത്തിൽ ഒരു... സ്വലാഹ് ഈ വർഷത്തെ FWA ഫുട്ബോളർ ഓഫ് ദി ഇയർ

ഈജിപ്ഷ്യൻ കിംഗ് എന്ന ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ലിവർപൂളിന്റെ സ്വന്തം സ്വലാഹ് ഫുട്ബോൾ റൈറ്റേഴ്‌സ് അസോസിയേഷന്റെ (FWA) ഫുട്ബോളർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.ആദ്യമായാണ് ഒരു ആഫ്രിക്കൻ താരം ഇത്തരത്തിൽ ഒരു അംഗീകാരം നേടിയെടുത്തത്. ഇത്തവണ പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ടിനു സാധ്യത കൽപ്പിക്കുന്ന സലാഹിന് FWA നൽകിയ ഈ അവാർഡ് വലിയ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിലെ സമ്മർ ട്രാൻസ്ഫെറിൽ 39.5 മില്യൺ യൂറോക്ക് റോമയിൽ നിന്നും ലിവർപൂളിലേക്ക് എത്തിയ താരം ഈ അംഗീകാരം നേടുന്ന മൂന്നാമത്തെ ലിവർപൂൾ താരമാണ്. 2009 സീസണിൽ ജറാൾഡും 2014 സീസണിൽ സുവാരേസുമാണ് ഇതിനു മുന്പ് ഈ അംഗീകാരം നേടിയ മറ്റു ലിവർപൂൾ താരങ്ങൾ

also read  കുട്ടികള്‍ വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ മെസ്സിയും നെയ്മറും

Leave a comment